ബറോസ് വിഷുന് ബിഗ് സ്ക്രീനിൽ, റിലീസ് തിയതിയ്ക്ക് മാറ്റമില്ല

മോഹൻലാൽ ആരാധകർ ഏറെ നാൾ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബറിൽ തിയേറ്ററിൽ എത്തും. ഈ അടുത്തിടെ നടന്ന അഭിമുഖത്തിൽ മോഹൻലാലിന്റെ ആദ്യ സംവിധാനമായ ബറോസ് 3D ഡിസംബർ 21 ന് 60 രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തി.

സിനിമയിലെ യഥാർത്ഥ കഥാപാത്രങ്ങൾക്കൊപ്പം പൂർണ്ണമായും ആനിമേറ്റഡ് കഥാപാത്രത്തെ ഉൾപ്പെടുത്തും എന്നും, ബിഗ് സ്ക്രീനുകളിൽ ബറോസ് മാജിക് കാണാനുള്ള ആവേശത്തിലാണ് താനും എന്ന് മോഹൻലാൽ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുബാവൂർ നിർമ്മിക്കുന്ന ചിത്രം വാസ്കോഡ ഗാമയുടെ യഥാർത്ഥ പിൻഗാമിയെ പ്രതീക്ഷിച്ച് 400 വർഷത്തിലേറെയായി വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന പുരാണ കഥാപാത്രത്തിന്റെ കഥയാണ് ബറോസ്.

സിനിമയുടെ റീ റെക്കോർഡിന്റെ പ്രധാന ഭാഗം അമേരിക്കയിലെ ലൊസാഞ്ചൽസിലായിരുന്നു, ബറോസ് പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പ്രദർശനത്തിന് എത്തിക്കാനാണ് പദ്ധതി. ബറോസിൽ രണ്ടു ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് എന്ന് റിപ്പോർട്ടുണ്ടായിരുന്നു.

സന്തോഷ് ശിവൻ ആണ് ത്രിമാന ചിത്രമായി ഒരുങ്ങുന്ന ബറോസിന്റെ ഛായാഗ്രഹണം.

Share Now