മഞ്ജുവിനോപ്പം ലാവൻഡർ സന്ദർശിച്ച ചക്കൊച്ചനും രമേശ്‌ പിഷാരടിയും, ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറായി എന്നും മലയാളി മനസ്സുകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് മഞ്ജു വാര്യർ. ഒരിടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ എത്തിയത്, ആ ഒരു തിരിച്ചുവരവ് ആരാധകർ ഇരു കൈനീട്ടിയാണ് സ്വീകരിച്ചിരുന്നത്.

സോഷ്യൽ മിഡിയയിൽ സജീവമായ താരം കൂടിയാണ് മഞ്ജു വാര്യർ, പങ്കു വെക്കുന്ന പോസ്റ്റും ആരാധകരിൽ ശ്രദ്ധ നേടിയെടുക്കാറുണ്ട്. ഇപ്പോൾ ഇതാ യു കെയിലെ കെന്റിലെ ലാവൻഡർ തോട്ടത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്, മഞ്ജുവിനോപ്പം കുഞ്ചാക്കോ ബോബനും കുടുംബവും, രമേശ്‌ പിഷാരടിയും, ഒപ്പം നിർമ്മിതാവ് ബിനീഷ് ചന്ദ്രനുമുണ്ട്.

അതോടൊപ്പം ചക്കൊച്ചന്റെയും,രമേശ്‌ പിഷാരടിയും സോഷ്യൽ മിഡിയയിലും ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്, ചിത്രങ്ങൾക്ക്‌ താഴെ നിരവധി കമന്റുമായി ആരാധർ രംഗത്തെത്തിയിട്ടുണ്ട്.

അടുത്തിടെ നടന്ന ആനന്ദ് ഫിലിം അവാർഡ് ചടങ്ങിൽ ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ , മേരി ആവാസ് സുനോ എന്നി ചിത്രങ്ങളിലെ മികച്ച നടിക്കുള്ള അവാർഡ് താരം കരസ്ഥമാക്കിയിരുന്നു, അതോടൊപ്പം തന്നെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്ന് കുഞ്ചാക്കോ ബോബന് ലഭിക്കുകയുണ്ടായിരുന്നു.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത പദ്മിനി ജൂലൈ 7ന് തിയറ്റർ റിലീസിന് ഒരുങ്ങിയ ചിത്രം ജൂലൈ 14 ന് തിയറ്ററിൽ എത്തുന്നതാണ്, സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ്, അപർണ്ണ ബാലമുരളി എന്നിവരാണ് നായികമാർ.

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരി പട്ടണം എന്ന ചിത്രമാണ് മഞ്ജു വാര്യരുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ചിത്രത്തിൽ മഞ്ജു വാര്യരെ കൂടാതെ സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Share Now