മഴവിൽ മനോരമയിൽ ‘നായിക നായകൻ’ എന്ന റിലാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മീനാക്ഷി അരവിന്ദ്. പിന്നീട് മഴവിൽ മനോരമയിൽ തന്നെ സംരക്ഷണം ചെയ്തിരുന്ന, ‘ഉടൻ പണം’ എന്ന ഷോയിലൂടെ അവതാരികയായി മീനാക്ഷി എത്തി.
‘ഉടൻ പണം’ത്തിലെ അവതാരികയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മീനാക്ഷി, ‘മാലിക്’ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകളായിട്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഈ അടുത്തിടെ പുറത്തിറങ്ങിയ ‘തോൽവി’ ചിത്രത്തിൽ നായികയായി മീനാക്ഷി എത്തിയിരുന്നു.
ഇപ്പോൾ ഇതാ ഈ അടുത്തിടടെ യൂട്യൂബ് ചാനലിൽ നടത്തിയ ആഭിമുഖത്തിൽ, ‘മാലിക് ‘ അഭിനയിച്ച അനുഭവം വെളിപ്പെടുത്തുകയാണ് താരം. മാലിക് ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു എന്നും, ചെയ്യുന്ന സമയത്ത് ആവശ്യമില്ലാത്ത ചിന്തകൾ വരും എന്നും മീനാക്ഷി പറയുന്നു.
” ‘മാലിക്’ ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു, ഒത്തിരി സീനിയർ ആക്റ്റെഴ്സ് ഉണ്ട്. എനിക്ക് കോമ്പിനേഷൻ വരുന്നത് ഫഹദ് ഫാസിലെ കൂടെയാണ്, ആ ഒരു സിംഗിൾ ടേക്കിൽ ആവശ്യമില്ലാത്ത കുറെ ചിന്തകളാണ് വരുന്നത്. നമ്മൾ ഇങ്ങനെ ചെയ്താൽ ശരി ആവോ, അടുത്ത് പോകുമ്പോൾ എന്ത് തോന്നും അപ്പോൾ അതിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടായിരുന്നു. 23-മത്തെ വയസ്സിലാണ് ‘മാലിക്’ ചെയ്യുന്നത്” മീനാക്ഷി പറഞ്ഞു.