മുഖത്തെ കുട്ടിത്തം മാറാത്ത പ്രായത്തിൽ ആ കഥാപാത്രം ഞാൻ ചെയ്യുമെന്ന് തിലകൻ ചേട്ടന് അറിയാമായിരുന്നു, പോളി വത്സൻ

നാടകവേദിയിൽ നിന്ന് സിനിമയിൽ എത്തി ചേർന്ന താരമാണ് പോളി വത്സൻ. മലയാള സിനിമയിൽ തന്നെ ഒട്ടനവധി അമ്മ വേഷം ചെയ്ത താരം കൂടിയാണ് പോളി വത്സൻ. ഇപ്പോൾ ഇതാ നാടകത്തിൽ നടൻ തിലകനൊപ്പം അഭിനയിച്ച അനുഭവം പങ്കു വച്ചിരിക്കുകയാണ് പോളി വത്സൻ.

കുട്ടിത്തം മാറാത്ത 19-മത്തെ വയസ്സിലാണ് 75-മത്തെ കഥാപാത്രം ചെയ്യുന്നത് എന്നും, മെലിഞ്ഞ ശരീരപ്രകൃതം ആയതുകൊണ്ടാണ് തിലകൻ ചേട്ടൻ എന്നെ വിളിച്ചത് എന്നും പോളി വത്സൻ പറയുന്നു.

” 19-മത്തെ വയസ്സിലായിരുന്നു 75- വയസ്സുള്ള കഥാപാത്രം ചെയ്യുന്നത്, ആ പ്രായത്തിൽ തന്നെ കുട്ടിത്തം പോലും മാറിട്ടില്ല ആ വേഷം ചെയ്യുമ്പോൾ. ഞാൻ നീണ്ട മെലിഞ്ഞ ശരീരപ്രകൃതം ആയത് കൊണ്ടാണ്, തിലകൻ ചേട്ടന് ഞാൻ ആ വേഷം ചെയ്യുമെന്നുള്ള ബോധ്യം ഉള്ളോണ്ടാണ് എന്നെ വിളിച്ചത്”.

“നാടകത്തിലും സിനിമയിലും ഒകെ തടി ഉള്ള പെണ്ണുങ്ങൾക്കാണ് നായിക ആകാനുള്ള പ്രാധാന്യം. ഈ രൂപ ആയതോണ്ട് ആ വേഷം ഇണങ്ങും എന്നുള്ളത് കൊണ്ടും, മേക്കപ്പ് ചെയ്ത് ശരിയാക്കാം എന്നുള്ളത് കൊണ്ടാണ് എനിക്ക് ആ വേഷം തന്നെ കിട്ടിയത്. നാടകത്തിൽ പ്രായം തോന്നിക്കാൻ വേണ്ടി ഒരുപാട് മേക്കപ്പ് ചെയ്യേണ്ടി വരും, ഞാൻ കൊറേ വര വരച്ചാലും തിലകൻ ചേട്ടനും ഒരു വര വരച്ചു തരും” പോളി വത്സൻ പറഞ്ഞു.

ഒരു കലാകാരി എന്ന് അറിയാപ്പെടാൻ ആണ് ഇഷ്ട്ടം, അത് ഏത് തലത്തിൽ ആണെങ്കിലും. നാടകവും സിനിമയും മാറ്റി നിർത്താൻ പറ്റില്ല, രണ്ടും ഒരേ ലെവലിൽ നിൽക്കണം പോളി വത്സൻ കൂട്ടിചേർത്തു.

Share Now