മലയാളികളുടെ ഒരു അഹങ്കാര വികാരമാണ് നടൻ മമ്മൂട്ടിയും മോഹൻലാലും ഒക്കെ, മലയാളസിനിമയിലെ ഏത് പരിപ്പാടിയും അവർ ഇല്ലെങ്കിൽ കഞ്ഞിയിൽ ഉപ്പില്ലാത്ത ഒരു അവസ്ഥയാണ് ഓരോ മലയാളികൾക്കും. ഓണ പ്രമാണിച്ച് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന 2023-ലെ മഴവിൽ എന്റർടൈൻമെന്റ് അവാർഡിന്റെ ഭാഗമായി അമ്മ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ആരാധകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കിന്നത്.
ഒലിവ് ഗ്രീൻ കളറുള്ള ഷർട്ടും കാവി മുണ്ടും ധരിച്ച മുന്നിൽ നിൽക്കുന്ന മമ്മൂട്ടിയെയും, മഞ്ഞ ഷർട്ടും കറുത്ത പാന്റും ധരിച്ച് മമ്മൂട്ടിയുടെ പിന്നിൽ ചാരി നിന്ന് കൊണ്ട് ഫോണിൽ സംസാരിക്കുന്ന മോഹൻലാലിനെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ ഈ ഒരു ഫോട്ടോ തന്നെ ഇപ്പോൾ മമ്മൂട്ടി മോഹൻലാൽ ഫാൻസ് പേജിൽ തന്നെ ഒരു ആരാധകരിൽ ഇടം നേടിയിരിക്കുന്നത്.
ഈ വർഷത്തെ മഴവിൽ എന്റർടൈൻമെന്റ് അവാർഡിന്റെ ഭാഗമായി ഓണാഘോഷമാക്കൻ അമ്മ റിഹേഴ്സൽ ക്യാമ്പിൽ ജോമോൾ, പൊന്നമ്മ ബാബു, അനു സിത്താര, ലക്ഷ്മി ഗോപാലസ്വാമി, മണിയൻപ്പിള്ള രാജു, ഷൈൻ ടോം ചാക്കോ, ടിനി ടോം, സിദ്ധിഖ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയ നിരവധി മലയാളി താരങ്ങൾ പങ്കെടുക്കുന്നുണ്ട്.