നടൻ ദുൽഖർ സൽമാൻ പങ്കു വച്ച പോസ്റ്റാണ് ആരാധകരിൽ ശ്രദ്ധ നേടുന്നത്, ദുൽഖർ സൽമാൻ നായകനാകുന്ന ‘ഹീരിയെ’ എന്ന് പേരിട്ടിട്ടുള്ള മ്യൂസിക് വീഡിയോ ജൂലൈ 25 ന് പുറത്തിറങ്ങും. ഗായികയും സംഗീത സംവിധായകിയുമായ ജസ്ലീൻ റോയലാണ് പോസ്റ്റിൽ ദുൽഖറിനോപ്പം കാണുന്നത്.
‘ഹീരിയെ ‘എന്ന മ്യൂസിക് വീഡിയോയ്ക്ക് ആദിത്യ ശർമയുടെ വരികൾക്ക് ജസ്ലീൻ റോയലും, അജിത്ത് സിംഗ് ചേർന്നാണ് ഗാനം ആലപ്പിക്കുന്നത്, ഇനി റൊമാന്റിക് ഹീറോയായി അഭിനയിക്കില്ല എന്ന് പറഞ്ഞട്ട് വീണ്ടും റൊമാന്റിക് ഹീറോയായി എന്നോക്കെയുള്ള കമന്റുകളാണ് ആരാധകർ പോസ്റ്റിനു താഴെ ചോദിക്കുന്നത്. എന്നിരുന്നാലും ദുൽഖർ സൽമാന് പുതിയ മ്യൂസിക് ആൽബത്തിന് ആശംസകൾ ആരാധകർ നേരുന്നുണ്ട്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ബാനറിൽ ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്തയാണ്ദുൽഖർ സൽമാന്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി നായിക.
ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം , അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് അഭിനയതാക്കൾ.