ലഹരിക്കെതിരെ ബോധവൽക്കരണം നടത്താൻ പറ്റിയ നടൻ ധ്യാൻ; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ നടൻ ധ്യാൻ ശ്രീനിവാസൻ ലഹരിക്കെതിരെ താരം സംസാരിക്കുകയുണ്ടായി, അതിനുപിന്നാലെ താരത്തിന് എതിരെ വന്ന കമന്റുകൾക്ക് മറുപടിയായി എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

” അതിന് രണ്ട് കാരണമുണ്ട് ഒരു അവെർനാസ് കിട്ടാൻ ചിന്തിച്ചിട്ടല്ല, ആക്ച്വലി ഇന്റർവ്യൂ കൊടുത്തത് എനിക്ക് കംഫോർട്ടബിളായിട്ടുള്ള സ്പേയ്സിൽ എന്നോട് ഒരു ചോദ്യം ചോദിച്ചപ്പോൾ ഞാൻ അതിന് മറുപടി കൊടുത്തു. അല്ലാതെ പിന്നെ ഞാൻ ചെയ്ത കാര്യങ്ങൾ എന്റെ പാസ്റ്റിനെ പറ്റി പറയണോ, ഞാൻ അത് നിർത്തി കഴിഞ്ഞാട്ട് കംപ്ലീറ്റെലി മാറി കഴിഞ്ഞാലേ എനിക്ക് സംസാരിക്കാൻ സ്പേയ്സ് കിട്ടുള്ളു. അപ്പൊ അതിന് മുന്നേ പറയാർനില്ലേ പലപ്പോഴും, അതൊക്കെ ഞാൻ കോളേജ് പഠിക്കുന്ന കാലകെട്ടത്തിലാണ് അതൊക്കെ നിർത്തിട്ട് 3, 4 വർഷമായി. സ്വഭാവികമായിട്ടും അങ്ങനത്തെ സ്പേയ്സിൽ അദ്ദേഹം ഒരു ചോദ്യം ചോദിച്ചപ്പോൾ ഞാൻ അതിന് മറുപടി പറഞ്ഞോളു.

ഒരു അവെർനാസ് ഉണ്ടാക്കണം എന്നുള്ള ഒരു അജണ്ടയോടുകൂടി പോയി എടുത്ത ഇന്റർവ്യൂ അല്ല, അത് പറഞ്ഞു തുടങ്ങിയപ്പോൾ അത് അഡ്രെസ്സ് ചെയ്യേണ്ട വിശേഷമാണ് എന്ന് എനിക്ക് തോന്നി.നമ്മൾ ചെയ്ത കാര്യങ്ങൾ ഒളിച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ എല്ലാ കാര്യങ്ങൾ അല്ലാലോ ചുരുക്കം ചെറിയ കാര്യങ്ങൾ അല്ലെ, ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് എല്ലായിടത്തുണ്ട്‌ മീഡിയയിലും, ഗവണ്മെന്റ് ഓഫീസിലും, സെറ്റിലും ഈ രാജ്യത്തു മൊത്തമായിട്ട് വ്യാപിച്ചു കിടക്കുന്നുണ്ട് ലഹരി സിനിമയ്ക്കുള്ളിൽ മാത്രം അടിച്ചു എന്ന് പറയാൻ പറ്റില്ല.” ധ്യാൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന നായകന്മാരാക്കി സെപ്റ്റംബർ പതിനഞ്ചിന് തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നദികളിൽ സുന്ദരി യമുന, മികച്ച പ്രതികരണത്തോടെയാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്.

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്ന് സംവിധാനത്തിൽ സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്നത്, ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ചെയ്തിരിക്കുന്നത്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം, ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നത്.

സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

Share Now