ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒക്ടോബർ 19 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ലിയോയെ കുറിച്ച് യാതൊരു വിധത്തൊരു വിധ വിട്ടുവിഴ്ച്ചയും വിടാതെയിരിക്കുകയാണ് സംവിധായകൻ, എന്നാൽ ചിത്രത്തിൽ പ്രേക്ഷകർക്കായി ഒരു വലിയ സർപ്രൈസ് തന്നെ ചിത്രത്തിലൂണ്ടാകും എന്നാണ് ലോകേഷ് പറഞ്ഞിട്ടുള്ളത്.
വിജയ് നായകനായി എത്തുന്ന ലിയോ ഒരു മാസ് ആക്ഷൻ ചിത്രം കൂടിയാണ്.ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ലിയോ സിനിമയിൽ ആദ്യത്തെ 10 മിനിറ്റ് ഏറ്റവും പ്രധാനമാണെന്നാണ് ലോകേഷ് പറയുന്നത്, അതിനാൽ ദയവായി ആ ഒരു 10 മിനിറ്റ് മിസ്സ് ചെയ്യരുത് എന്നാണ് ലോകേഷ് പറയുന്നത്.
“സിനിമയുടെ ആദ്യ 10 മിനിറ്റ് കാണാതെ പോകരുത് എന്റെ പ്രേക്ഷകരോട് പറയാനുള്ളത് ആയിരക്കണക്കിന് ആളുകളുടെ കഷ്ട്ടപാട് ലിയോക്കായി പ്രവർത്തിച്ചിട്ടുണ്ട്, അതിനാൽ, ഞാൻ അവരോട് അഭ്യർത്ഥിക്കുന്നത് ആ 10 മിനിറ്റ് ശാന്തമായി ആ അനുഭവം ആസ്വദിക്കൂ എന്നാണ്.
ഞാൻ സാധാരണ ചിത്രത്തെ പറ്റി സംസാരിക്കുന്ന ആളേയല്ല ജനങ്ങൾ കണ്ട് അറിഞ്ഞു നല്ലതാണോ ഓക്കേ നല്ലതാണ് എന്ന് പറയുന്ന ആളാണ്, ഈ സിനിമയ്ക്കായി നല്ലോണം കഷ്ട്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബാക്കിയുണ്ട് അതുകൊണ്ടാണ് ഞങ്ങൾ കഴിഞ്ഞ ഒക്ടോബർ മുതൽ ഈ ഒക്ടോബറിൽ ഓടുന്നത് അതിനിടയിൽ കിട്ടുന്ന 2, 3 മണീക്കൂറിൽ ഇന്റർവ്യൂയ്ക്ക് വരുന്നത്. അതുകൊണ്ട് പ്രേക്ഷകരോട് അപേക്ഷിക്കുകയാണ് ആ ഒരു 10 മിനിറ്റ് ഒരിക്കലും മിസ്സ് ചെയ്യാതെ കാണണം എന്ന് പറയുന്നത്. ” ലോകേഷ് കനകരാജ് പറഞ്ഞു.
മാസ്റ്ററിന് ശേഷം ലോകേഷ് വിജയ് കൂട്ട്ക്കേട്ടിൽ ഒരുക്കിയ ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി തുടങ്ങിയവർ അഭിനയിക്കുന്നു.
യു. എ സർട്ടിഫിക്കറ്റ് നേടിയ ലിയോ ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോ ബാനറിൽ ലളിത കുമാറാണ് നിർമ്മിക്കുന്നത്, കേരളത്തിൽ ലിയോയുടെ വിതരണ അവകാശം ഗോകുലം ഗോപാലൻ ബാനറാണ് സ്വന്തമാക്കിയത്.