ലോകേഷിന്റെ മൊബൈൽ വാൾപേപ്പറിൽ ഫാൻ പോസ്റ്റർ, വൈറലായ ചിത്രം

ആരാധകർ ഏറെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്യുടെ ലിയോ, ലിയോയിലെ യഥാർത്ഥ പോസ്റ്ററുകൾ ഇറങ്ങുന്നതിന്നു മുന്നേ വെല്ലുന്ന ക്ലാരിറ്റിയിൽ തന്നെ ഫാൻ ബോയ്സ് നിർമ്മിച്ച പോസ്റ്ററുകൾ സോഷ്യൽ മിഡിയയിൽ ഒരു തരംഗം സൃഷ്ട്ടിച്ചിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിൽ വൈറലായ ചിത്രമാണ് വിജയ് ആരാധകരിൽ ഏറെ ആവേശമുണ്ടാക്കിയത്, ലിയോ സംവിധായകൻ ലോകേഷ് കണകരാജിന്റെ ഫോണിന്റെ വാൾപേപ്പറിൽ ഫാൻ ബോയ് നിർമ്മിച്ച പോസ്റ്ററിൽ. ബ്ലഡി സ്വീറ്റ് എന്ന ടാഗലൈനോടുക്കൂടിയ വാൾ പിടിച്ച് നിൽക്കുന്ന വിജയുടെ പോസ്റ്ററാണ് കാണുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ഒരുങ്ങുന്ന ചിത്രമാണ് ലിയോ, സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ വിജയ്, തൃഷ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

Share Now