മമ്മൂട്ടി ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദി കോർ ‘. റിലീസ് ചെയ്ത അന്ന് മുതൽ മികച്ച അഭിപ്രായം നേടിയ ‘കാതൽ’ ചിത്രത്തിൽ, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി ജ്യോതിക മലയാള സിനിമയിൽ എത്തുന്നത്.
ഓമന എന്ന കഥാപാത്രമായിട്ടാണ് ജ്യോതിക ചിത്രത്തിൽ അവതരിപ്പിച്ചത്, ജ്യോതികയുടെ കഥാപാത്രത്തെക്കാളും ഏറെ ആകർഷിച്ചത് ജ്യോതികയ്ക്ക് വേണ്ടി ഡബ് ചെയ്ത ശബ്ദമാണ്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ജ്യോതികയ്ക്ക് ശബ്ദം നൽകിയത്, നടി ജോമോൾ ആണ് എന്നുള്ള വിവരം പ്രേക്ഷകർ അറിഞ്ഞത്.
ഇപ്പോൾ ഇതാ, ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ‘കാതൽ’ലേക്ക് വരാനുള്ള സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോൾ.
” അവിചാരിതമായിട്ടാണ് ‘കാതൽ’ ലേക്ക് എന്നെ വിളിക്കുന്നത്, തിരുവനന്തപുരത്ത് നിൽക്കുമ്പോഴാണ് ജിയോ ബേബിയുടെ കോൾ വരുന്നത്. ‘കാതൽ’ ചിത്രത്തിനായിട്ട് വോയിസ് ടെസ്റ്റ് നടത്താൻ പറ്റുമോ എന്ന് ചോദിച്ച് കൊണ്ട്. ഞാൻ വന്നാൽ വോയിസ് ടെസ്റ്റ് നോക്കാം എന്ന് ഞാൻ പറഞ്ഞു. ‘കാതൽ’ ചിത്രത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നു, അങ്ങനെ കൊച്ചിയിൽ എത്തിയിട്ട് അവരെ കോണ്ടാക്റ്റ് ചെയ്തു”.
” വോയിസ് ടെസ്റ്റിന് ചെന്നപ്പോൾ എനിക്ക് അറിയുന്നവരും അറിയാത്തവരും കുറെ പേരും വന്നിട്ടുണ്ടായിരുന്നു. പിന്നെ പിറ്റേ ദിവസം രാവിലെ ജിയോയുടെ മെസ്സേജ് വോയിസ് മാച്ച് ആവുന്നുണ്ട്, വന്ന് ഡബ് ചെയ്യുമോ എന്ന് ചോദിച്ചു. ആദ്യമായിട്ടാണ് ചെയ്യുന്നത്, പൊതുവെ ഞാൻ എല്ലാ കാര്യങ്ങളിലും പുറകെ നിന്നിരുന്ന ഒരാളാണ്”.
” ഇങ്ങനെ ഒരു അവസാനം വന്നപ്പോൾ ഞാൻ എന്നെ തന്നെ പുഷ് ചെയ്യുമായിരുന്നു. എന്തുകൊണ്ട് ചെയ്തൂടാ, അവർക്ക് ചേരുന്നു എന്ന് തോന്നിയുണ്ട് അല്ല എന്നെ വിളിച്ചത്. അങ്ങനെ രണ്ട് ദിവസത്തിനുള്ളിൽ പോയി ഡബ് ചെയ്തു, ഡബ് ചെയ്യുന്ന സമയത്ത് ജിയോ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. പിന്നെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് സിനിമ കണ്ടു പക്ഷെ സൗണ്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ജിയോ മെസ്സേജ് അയച്ചിരുന്നു.