സെവൻ സ്ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്തിടെ നടന്ന ആഭിമുഖത്തിൽ ട്രൈലെറിൽ വിജയ് തൃഷയോട് മോശമായ വാക്കുകൾ ഞാൻ പറഞ്ഞിട്ടാണ് അദ്ദേഹം അത് ചെയ്തത് എന്നും, വിജയ് അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്യം എനിക്കുള്ളതാണ് എന്ന് ലോകേഷ് കനകരാജ് പറഞ്ഞു.
” ട്രൈലെറിൽ മോശമായ വർത്താനം വരുന്നുണ്ട് അത് പറയുന്നത് വിജയ് അല്ല ആ സിനിമയിലെ ക്യാരക്റ്ററാണ്, മൊത്തം സിനിമയിൽ വിജയ് തൊടുക്കം മുതൽ അവസാനത്തെ സ്ക്രിപ്റ്റ് വരെയും എല്ലാ കഥയും അവസാനത്തെ കഥയും കേൾക്കും അവസാനത്തെ കേട്ട് കഴിഞ്ഞട്ട് റിലീസ് വരെയും ഒരു കാര്യവും ഇത് മാറ്റാം ഇത് ചെയ്യാം അതിന് ഒരു സാധ്യതയില്ല.
ഞാൻ എത്രയും പറഞ്ഞണെങ്കിലും ഞാൻ ചെയ്യുന്ന എന്റെ ജോലിയെക്കുറിച്ച് എനിക്ക് വാഗ്ദാനം ചെയ്യാം അത്രത്തോളം സിൻസീരിയാറാണ് അദ്ദേഹം, ഒരു ഡയറക്ടർ എന്ത് പറഞ്ഞാലുപോലും അപ്പോൾ അത് പോലെ ചെയ്യും. പക്ഷെ സീനിൽ ഒരു സിംഗിൾ ഷോർട്ടിൽ ചെയ്യണമായിരുന്നു, ഒരു 6 മിനിറ്റുള്ള സിംഗിൾ ഷോർട്ട് ആ 6 മിനിറ്റിന് ഇടയിൽ ഒരു ചെറിയ വാക്ക് വിട്ടിരുന്നു. അവര് ഒരു ഇന്നേസെന്റ് ആയിരുന്നു ആളെ ദേഷ്യക്കാരനായി നിൽക്കുമ്പോൾ പറയുന്ന വാക്കുകൾ പറയേണ്ടിരുന്നു.
പക്ഷെ എന്നെ രാവിലെ വിളിച്ച് ചോദിച്ചു ഈ വാക്ക് ഓക്കേ ആണോ ഞാൻ പറയണോ എന്ന് ഞാൻ ഒരുപാട് നിർബന്ധിച്ച് അത് പറയണം ഈ കഥയ്ക്ക് അത് അത്യാവശ്യമാണ് എന്ന്. ഓക്കേ എന്ന് പറഞ്ഞു പോയി, അതിനാൽ ഞാൻ ഈ സീനിലെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിൽ ഇനി ആരെങ്കിലും ഒരാൾ സെന്റിമെന്റ്സിൽ വിജയ് അങ്ങനെ സംസാരിച്ചു വിഷമമായാൽ മുഴുവൻ ഉത്തരവാദിത്യം എന്റേതാണ്. അദ്ദേഹത്തിന്റെ അല്ല, എന്റേതാണ് ഞാൻ ഓപ്പണായിട്ടാണ് പറയുന്നത് ” ലോകേഷ് പറഞ്ഞു.
മാസ്റ്ററിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക, ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.