വിജയ് ആരാധകർക്കെതിരെ രൂക്ഷ വിമർശനമായി സോഷ്യൽ മിഡിയ , വൈറലായ വീഡിയോ

ദളപതി വിജയ് ആരാധകർ ഏറെ ആവേശത്തോടെ നോക്കിയിരുന്ന ചിത്രമായിരുന്നു ലിയോ, മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയും കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ലിയോ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ഇന്നലെയാണ് പുറത്തിറങ്ങിയത്.

വമ്പൻ വരവേൽപ്പ് ലഭിച്ചിരുന്ന ലിയോ ട്രൈലെർ നിരവധി തിയറ്ററിൽ പ്രദർശനം നടത്തിയിരുന്നു, അതിൽ ഏറെ പ്രശസ്ത തിയേറ്ററായ രോഹിണി തിയറ്ററിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചെന്നൈയിലെ ഫാൻസ്‌ ഷോ നടത്തിയിരുന്ന രോഹിണി തിയറ്ററിൽ ലിയോ ട്രൈലെർ പ്രദർശനത്തിൽ വിജയ് ആരാധകരുടെ ആവേശകരമായ ആഘോഷം തിയറ്ററിലെ സീറ്റുകൾ ചവിട്ടി നശിപ്പിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. ഇതിനു പിന്നാലെ വിജയ് ആരാധകർക്ക് എതിരെ മോശമായ വിമർശനമാണ് വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

സാധാരണ തിയറ്ററിനു മുന്നിൽ നടന്നുക്കൊണ്ടിരിക്കേണ്ട ഫാൻ ഷോയ്ക്ക് പോലീസ് സംരക്ഷണം നൽകാത്തതിനെ തുടർന്നാണ് ഇത്തവണ തിയറ്ററിൽ പ്രദർശനം തിയറ്റർ ഉടമകൾ നടത്തിയത്, എന്നിരുന്നാലും ഇതുവരെ തിയറ്റർ ഉടമകൾ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

ഒക്ടോബർ 19ന് റിലീസിനെത്തുന്ന ലിയോയുടെ ട്രൈലെർ സൺ ടിവി എന്ന യൂട്യൂബ് ചാനലിൽ 6:30 ക്കാണ് റിലിസ് ചെയ്ത ട്രൈലെർ ട്രാൻഡിങ്ങിൽ ഒന്നാമതും 25 ലക്ഷം ലൈക്കും 24 മണീക്കൂർ മുന്നേ 3 കോടി പേരാണ് കണ്ടത്. ട്രൈലെർ മുഴു നീളം ദളപതി വിജയുടെ ആക്ഷൻ രംഗങ്ങളാണ് ലോകേഷ് ഇറക്കിയിരിക്കുന്നത്.

കേരളത്തിൽ വിജയ് ആരാധകർ വമ്പൻ പ്രൊമോഷനുകളാണ് നടത്തിയിരുന്നത്. ഗോകുലം ഫിലിംസാണ് കേരത്തിൽ ലിയോ തിയറ്ററിൽ വിതരണം ചെയ്യുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

Share Now