വിസ്മയം തീർത്ത മണൽശിൽപ്പമായി ചാവേർ ഫസ്റ്റ് ലുക്ക്‌

സ്വാതന്ത്ര്യം, അർദ്ധരാത്രിയിൽ അജഗജാന്തരം എന്നി ചിത്രത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വരാനിരിക്കുന്ന ചിത്രമാണ് ചാവേർ. ഈ അടുത്തിടെ പുറത്തിറക്കിയ ചാവേറിന്റെ ഫസ്റ്റ് ലുക്ക്‌ പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മിഡിയയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ മുനമ്പം ബീച്ചിലെ മണലിൽ തീർത്തിരിക്കുകയാണ് ശിൽപ്പിയായ ഡാവിഞ്ചി സുരേഷ്. ഈ വിസ്മയം സോഷ്യൽ മിഡിയയിൽ വൈറലയത്തോടെ ചിത്രത്തിലെ അണിയറ പ്രവർത്തകാരും കുഞ്ചാക്കോ ബോബനും, അർജുൻ അശോകനും, ആന്റണി വർഗീസും ഈ കാഴ്ച്ച കാണാൻ എത്തിരിക്കുകയാണ്. മണൽ ശിൽപ്പിയിൽ നിർമ്മിച്ചതാണെങ്കിലും കണ്ടാൽ പാറയിൽ കൊതി വച്ച് രൂപകല്പ്പനയെ തോന്നിക്കുന്ന വിധത്തിലാണ് ഈ ഒരു അത്ഭുതം സൃഷ്ട്ടിച്ചിരിക്കുന്നത്.

മാത്യുവിന്റെ തിരക്കഥയിൽ അരുൺ നാരായൺ പ്രൊഡക്ഷന്റെയും, കാവ്യാ ഫിലിം കമ്പനിയുടെയും ബാനറിൽ അരുൺ നാരായൺ, വേണു കുണ്ണപ്പിള്ളി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനോജ്‌ കെ.യു, സജിൻ ഗോപു, അനുരൂപ് എന്നിവരും മറ്റ്‌ അഭിനയിക്കുന്നു.

.

Share Now