സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ജവാൻ നാൾ ഇതുവരെ റെക്കോർഡുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്, അഞ്ചു വർഷത്തെ ഒരിടവേളയ്ക്ക് ശേഷം ഷാരുഖ് ഖാൻ ഒരു ചരിത്രം സൃഷ്ട്ടിച്ചുകൊണ്ടാണ് ഈ വർഷം വന്നത്. ഈ വർഷത്തിൽ പുറത്തിറങ്ങിയ പത്താൻ ആദ്യ ദിനത്തിൽ നേടിയെടുത്ത റെക്കോർഡിനെ പിന്നിലാക്കികൊണ്ടാണ് ജവാൻ മുന്നേറിയത്, ഇപ്പോൾ ഇതാ ചിത്രം റിലീസ് ചെയ്ത് പതിമൂന്നാമത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത് 907.54 കോടിയാണ് ലോകമെമ്പാടും ജവാൻ നേടിയത്.

അതുപോലെതന്നെ ജവാന് ഒരു തുടർച്ചയുണ്ടാകും എന്ന് അറ്റ്ലി വെളിപ്പെടുത്തിയിരുന്നു “എന്റെ എല്ലാ സിനിമകൾക്കും ഒരു ഓപ്പൺ എൻഡ് ഉണ്ട്, പക്ഷേ ഇന്നുവരെ, എനിക്ക് ശക്തമായി ഒന്നും വന്നിട്ടില്ല, ഞാൻ രണ്ടാമത് ഒരു ഭാഗം ചെയ്യും. ഞാൻ ഒരു ഓപ്പൺ എൻഡ് സൂക്ഷിച്ചിട്ടുണ്ട്, കൂടാതെ എനിക്ക് പിന്നീട് വരാൻ കഴിയില്ല. എൽ ഒരു ദിവസം ജവാൻ എന്ന സിനിമയുടെ തുടർച്ചയുമായി വരൂ. ജവാന്റെ ചരിത്ര വിജയത്തിന് ശേഷം ഒരു തുടർച്ചയുടെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യും, ഞാൻ അവസാനം വളരെ തുറന്ന് വച്ചിട്ടുണ്ട്, എനിക്ക് ഇപ്പോഴോ പിന്നീടോ ഒരു തുടർച്ചയുമായി വരാം, പക്ഷേ ഞാൻ തീർച്ചയായും വരും. നമുക്ക് നോക്കാം. വിക്രം റാത്തോഡിന്റെ സ്പിൻ-ഓഫ് സിനിമ നിർമ്മിക്കാനും ആഗ്രഹിക്കുന്നു – ആറ്റ്‌ലി പറഞ്ഞു.
തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ജവാനിൽ സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.
ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.