പ്രണവിനെ കേന്ദ്രകഥാപാത്രമാക്കി ഹൃദയത്തിന് ശേഷം രണ്ടാം കൂട്ട്ക്കെട്ടിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലും, തിരക്കഥയിലും ഒരുങ്ങുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം ‘.

ചിത്രം പ്രഖ്യാപിച്ചതു പിന്നാലെ ‘വർഷങ്ങൾക്ക് ശേഷം ‘ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും ആദ്യകാല കഥയാണ് എന്നൊക്കെയാണ് സോഷ്യൽ മിഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഈ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിരിക്കുകയാണ്, ” ‘വർഷങ്ങൾക്കുശേഷം’ എന്ന ചിത്രം മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും ആദ്യകാല കഥയല്ല. അതെല്ലാം തെറ്റായ ഗോസിപ്പുകൾ മാത്രമാണ്, സിനിമ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയുമായി ബന്ധപ്പെട്ടതാണ്. ചെന്നൈയിൽ ഷൂട്ട് ഇല്ല, പക്ഷേ ചെന്നൈ റഫറൻസുകളോ കണക്ഷനുകളോ ഉണ്ടാകുകയൊള്ളു എന്ന് താരം പറഞ്ഞു.
പ്രണവിനെ കൂടാതെ, അജു വർഗീസ്, കല്യാണി പ്രിയദർശൻ,ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളെ, അർജുൻ ലാൽ,നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർ അടങ്ങുന്ന ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഹൃദയത്തിന് ശേഷം മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ‘വർഷങ്ങൾക്കു ശേഷം’ നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീത സംവിധായകനായി കർണ്ണാടക സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ അമ്രിത് രാംനാഥാണ്.
ഹൃദയം, മരക്കാർ അറബികടലിന്റെ സിംഹം എന്നി ചിത്രങ്ങൾക്ക് ശേഷം പ്രണവ് കല്യാണി കോംബോ വീണ്ടും ചിത്രമായതിനാൽ ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്, കൂടാതെ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം നിവിൽ പോളിയും, ധ്യാനും, വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട്, വിനീത് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആറാമത്തെ ചിത്രമാണിത്.