മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് മമ്മൂക്കയെ അല്ല ആദ്യം നായകനായി നോക്കിയത് എന്ന് മുഹമ്മദ് ഷാഫി, ഷൂട്ടിംഗ് സമയത്ത് എല്ലാവരും നല്ല രീതിയിൽ പരിക്കുകൾ പറ്റിയെന്നും അസിസ്ക്കാ സെറ്റിൽ ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്നും, ചിത്രത്തിന്റെ രണ്ടാം വരവിനെ കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് കണ്ണൂർ സ്‌ക്വാഡിന്റെ മുഹമ്മദ് ഷാഫി പറഞ്ഞു.
“ഞങ്ങൾ ശരിക്കിനും നല്ലയൊരു നായകനെയാണ് പറഞ്ഞത് അദ്ദേഹത്തിന് നല്ല സ്ക്രിപ്റ്റ് സെൻസ് ഒള്ളോണ്ട്, കാരണം അദ്ദേഹത്തിന് ഇത് കേട്ടതിനു ശേഷം എന്താണ് പ്രശ്നമുള്ളത് എന്ന് കോറെറക്റ്റ് പറഞ്ഞു തന്നു. അത് ഇല്ലെങ്കിൽ ഇപ്പോൾ കണ്ണൂർ സ്‌ക്വാഡുണ്ടാവില്ല ആ പ്രശ്നം പരിഹാരിചപ്പോളാണ് ഇത് കുറച്ചുകൂടി ലാർജ് ഫ്രെയിമിലേക്ക് എത്തുന്നത്, അങ്ങനെ എത്തിയതുകൊണ്ടാണ് മമ്മൂക്കയെ ട്രൈ ചെയ്യാം എന്ന് തീരുമാനിച്ചത്.
പരിക്കുകൾ എല്ലാവർക്കും ഏറ്റുട്ടുണ്ട് സ്ക്രിപ്റ്റ് നേരത്തെയുണ്ടായിരുന്നു ഫൈറ്റിനെ പറ്റി ഫൈറ്റിനിടെ പരിക്കുകൾ പറ്റാനുള്ള സാധ്യതകളെ പറ്റി ഇവർ നേരത്തെ മനസ്സിലാക്കികൊണ്ട് ഇവരൊക്കെ പ്രാക്റ്റിക്സ് ചെയ്യാൻ തുടങ്ങി പല രീതിയിൽ, ജിം വർക്ക്‌ഔട്ട് അല്ലാണ്ട് ബോഡിയുടെ ഫ്ളക്സിബിളിട്ടിക്കും ശബരി ചേട്ടൻ ഷൂട്ടിംഗ് മുന്പേ വർക്ക്‌ഔട്ട് പരിപാടിയും തുടങ്ങി. കാരണം ഷൂട്ടിംഗ് ശബരി ചേട്ടൻ ഓടി വന്ന് കാറിൽ കേറുന്ന സീനുണ്ട് അതിനു വേണ്ടി ശബരി ചേട്ടൻ ട്രെയിനിങ് കാര്യങ്ങൾ ഒകെ സ്റ്റാർട്ട് ചെയ്തിരുന്നു. അതുപോലെതന്നെ റോണി ചേട്ടൻ ദിവസവും വർക്ക്‌ഔട്ട് കാര്യങ്ങളും അസിസ്ക്കാ ഓക്കെ ഭക്ഷണപോലും കഴിക്കാറില്ല സെറ്റിൽ, കാരണം മൂന്ന് മാസത്തോളം ഷൂട്ടുണ്ടാർന്നു.
ഈ സിനിമ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ഇങ്ങനെയൊരു ടീം ഇനി കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്, ഇത്രയും പേർ ഒരുമിച്ച് കട്ടയ്ക്ക് നിൽക്കാ എന്ന് പറഞ്ഞു കഴിഞ്ഞാൽ. ഈ സിനിമ ഇത്രയ്ക്കും അധികം സ്വികരിച്ചു ഇനി രണ്ടാം ഭാഗം വരുകയാണെങ്കിൽ ഇത് പോലെ സ്വികരിക്കാൻ റെഡി ആയിട്ട് നിൽക്കുകയാണെങ്കിൽ വളരെ സന്തോഷമുള്ള കാര്യമാണ്.
എല്ലാ കാര്യങ്ങൾ റെഡിയായിട്ട് വരുകയാണെങ്കിൽ അത് ഓട്ടോമാറ്റിക്കലി സംഭവിക്കേണ്ട കേസാണ്, അല്ലാണ്ട് ഇപ്പോഴേ അതിനെ പറ്റി ഒഫീഷ്യൽ ആയിട്ടോ ആൺഒഫീഷ്യൽ ആയിട്ടോ ഒന്നും പറയാൻ പറ്റില്ല. കാരണം നമ്മൾ എല്ലാവരും നിൽക്കുന്നത് ജോർജ് മാർട്ടിന്റെ കാര്യത്തിൽ ഫസ്റ്റ് പാർട്ടിലാണ് വേറെ ഫർതർ കാര്യങ്ങൾ ചിന്തിച്ചു തുടങ്ങിയിട്ടില്ല ” മുഹമ്മദ് ഷാഫി പറഞ്ഞു.