
മാസ്റ്ററിന്ലോ ശേഷം കേഷ് കനകരാജും വിജയും രണ്ടാം തവണ ഒന്നിക്കുന്ന ചിത്രമാണ് ലിയോ, വിജയ് ആരാധർ എറെ ആവേശത്തോടെയാണ് കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലിയോ.
റിപ്പോർട്ട് പ്രകാരം, ലിയോ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച്ച അവസാനിക്കും എന്നും, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.
ഈ അടുത്തിടെയാണ് ലിയോ ചിത്രത്തിലെ ആദ്യ ഗാനമായ ‘ നാ റെഡി ‘ ഗാനത്തിൽ ഡ്ര ഗ് അഡിഷനും, റൗഡിസവും പ്രോത്സാഹിപ്പിന്നതിനെ തുടർന്നാണ് പോലീസ് പരാതി എടുത്തത്. സെൽവം എന്ന വ്യക്തി നൽകിയ പരാതിക്ക് പുറത്ത് ന ർ ക്കോ ട്ടിക്സ് കണ്ട്രോൾ ആക്ടിലാണ് പോലിസ് പരാതി കേസ് ചെയ്തത്. കേസിന് പിന്നാലെ ലിയോ ടീം ഗാനത്തിൽ പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് സന്ദേശം കൂട്ടിചേർത്തു, ഗാനത്തിലെ ദൃശ്യങ്ങൾ ഒന്നും നീക്കം ചെയ്തട്ടില്ല.
വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ സംഗിതം ഒരുക്കിയ ‘ നാ റെഡി ഗാനം ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന് ആലപിച്ചത്, ആദ്യ സിംഗിൾ, നാ റെഡി ഗാനം യൂട്യൂബിൽ 3 കോടിയോള്ളം ആളുകളാണ് കണ്ടത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ.
14 വർഷത്തിന് ശേഷം വിജയ്യും തൃഷയും ലിയോയിൽ ഒന്നിക്കുന്നുണ്ട്, സഞ്ചയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.