സിനിമയ്ക്ക് വേണ്ടി ഞാൻ എന്തു ചെയ്തു ചെയ്തില്ല എന്നതിലുപരി, എനിക്ക് ശരിയായിട്ടുള്ളതാണ് ചെയ്യുക; നയൻ‌താര

തെന്നിന്ത്യൻ സിനിമമേഖലയിലെ ലേഡി സൂപ്പറാണ് നയൻ‌താര, നയൻ‌താരയുടെ സിനിമ കരിയറിലെ 75-മത്തെ ചിത്രമാണ് ‘അന്നപൂർണി’. ഡിസംബർ 1-ന് റിലീസ് ചെയ്ത ‘അന്നപൂർണി’ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച പാചകക്കാരിയാകാൻ ആഗ്രഹിക്കുന്ന ഒരു ബ്രാഹ്മണ പെൺകുട്ടിയെക്കുറിച്ചുള്ള ലളിതമായ കഥയാണ് ‘അന്നപൂർണി’. ഇപ്പോഴിതാ ഈ അടുത്തിടെ ‘അന്നപൂർണി’ യുടെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, നയൻ‌താര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

” സിനിമയ്ക്ക് വേണ്ടി ഞാൻ അത് ചെയ്തു ചെയ്തില്ല എന്നതിലുപരി, എനിക്ക് ശരിയായിട്ടുള്ളതാണ് ഞാൻ ചെയ്യുക. കഠിനാധ്വാനത്തിൽ ഞാൻ വിശ്വസിക്കുന്നുവെന്ന് കരുതുന്നത്, കൃത്യസമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരിക്കേണ്ട അനുഗ്രഹങ്ങൾ ആണ്. എന്നാൽ അതിന് എല്ലാം മറികടന്ന് കഴിവ് ഉണ്ടോ ഇല്ലയോ, കാണാൻ സുന്ദരിയോ അല്ലയോ പക്ഷെ കഠിനാദ്ധ്വാനമാണ് പ്രധാനം”.”

സിൻസീയർ ആയിട്ട് ഇരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞാൻ എപ്പോഴും വിശ്വസിക്കുന്നതും അതാണ്. എന്റെ ജോലിയിൽ അതാണ് ചെയ്യുന്നതും”.

“സിനിമയ്ക്ക് ആകെ ചെയ്തത്, സിനിമ ആയാലും ജീവിതത്തിൽ എന്ത് തന്നെ ആയാലും ഞാൻ ആത്മാഭിമാനം കൈവിടില്ല. തെറ്റ് ചെയ്താൽ വഴുക്ക് പറയും, പക്ഷെ ബഹുമാനത്തോടെ നടക്കും, നല്ലോണം നോക്കും. അത് മറ്റുള്ളവർ എനിക്ക് വേണ്ടി ചെയ്യണമെന്ന് ഞാൻ കരുതുന്നു, ആ കാര്യത്തിൽ മാത്രം ഞാൻ ആർക്കാണെങ്കിലും എന്തിനാണെങ്കിലും വിട്ട് കൊടുത്തിട്ടില്ല” നയൻ‌താര പറഞ്ഞു.

Share Now