സോഷ്യൽ മീഡിയക്ക് ഒപ്പീസ് ചൊല്ലാൻ ലിയോ എത്തുന്നു, ട്രൈലെർ ഡേറ്റ് പുറത്ത്

വിജയ് ആരാധകർ ഏറെ നാൾ കാത്തിരുന്ന ആ നിമിഷം എത്തിയിരിക്കുകയാണ്, വിജയുടെ വരാനിരിക്കുന്ന ലിയോ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പുറത്തുവിടുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്, ചെന്നായുടെ മുന്നിൽ വടിയുമായി നേർക്കുനേർ നിൽക്കുന്ന വിജയുടെ പോസ്റ്റർ പങ്കു വച്ചുകൊണ്ടാണ് ഈ വിവരം അറിയിച്ചത്.

” നിങ്ങളുടെ ഓർഡർ തയ്യാറെടുക്കുന്നു ലിയോ ട്രൈലെർ വരുന്നു! നിങ്ങളുടെ ആസ്വദിക്കാൻ തയ്യാറാകൂ ഭക്ഷണംഉങ്ക ഡെലിവറി പങ്കാളി സെവൻ സ്ക്രീൻസ്റ്റുഡിയോ ഒക്ടോബർ 5-ന് അവ വിതരണം ചെയ്യും ” എന്ന ക്യാപ്ഷൻ പങ്കു വച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നതാണ്.

ദളപതി വിജയ്, അസൽ കോലാർ എന്നിവർ ചേർന്ന്ആലപിച്ച ‘നാ റെഡി’ ഗാനവും, ‘ബദസ്സ് ‘ എന്ന ലിറിക്‌സ് ഗാനവും യൂട്യൂബ് ട്രാൻഡിങ്ങിൽ കോടികൾക്ക് മുകളിലാണ് ആളുകൾ കണ്ട് തീർത്തത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലളിത കുമാറും, ജഗതീഷ് പളനിസാമിയും ചേർന്ന് നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലറിൽ, വിജയും തൃഷയും 14 വർഷത്തിന് ശേഷം ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരടങ്ങുന്നവരാണ് മറ്റ് താരങ്ങൾ.

Share Now