ഇപ്പോൾ സോഷ്യൽ മിഡിയയിൽ, യുവാക്കളിൽ ഏറ്റവും അധികം വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയാണ് ‘അടിച്ചു കേറി വാ’. 2004-ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജലോത്സവം’. കുഞ്ചാക്കോ ബോബൻ, നവ്യ നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായിരുന്ന ദുബായ് ജോസ് എന്ന ക്യാരക്റ്റർ റിയാസ് ഖാനായിരുന്നു ചെയ്തിരുന്നത്. ചിത്രത്തിൽ കൂടെ ദുബായ് ജോസ് പറയുന്ന ഡയലോഗായ ‘അടിച്ചു കേറി വാ’ ഇപ്പോൾ തരംഗമായിരിക്കുകയാണ്.
ഇപ്പോൾ ഇതാ, ഈ അടുത്തിടെ ഇന്റർവ്യൂയിൽ ‘അടിച്ചു കേറി വാ’ ശരിക്കും എൻജോയ് ചെയ്യുന്നുണ്ടോ എന്നൊരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റിയാസ് ഖാൻ.
‘ തീർച്ചയായും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷങ്ങളിൽ ആണിപ്പോൾ, എത്ര സിനിമകൾ ഹിറ്റ് ആകുന്നുവോ അത് പോലെ എൻജോയ് ചെയ്യുന്നുണ്ട്. ഞാൻ ചെയ്ത ഒരു വേഷം അല്ലെ, ചില ലെജൻസ് പറയുന്നത് പോലെ നമ്മൾ ഈ ഭൂലോകത്ത് ഇല്ലെങ്കിൽ പോലും നമ്മൾ ചെയ്ത സിനിമകൾ അത് എപ്പോഴും കാണും’.
‘ സിനിമ അഭിനയിക്കുമ്പോൾ ആ സിനിമ ഹിറ്റ് ആവണം എന്ന് ആലോചിച്ചിട്ടുണ്ട്, ഒരു പീരിയഡ് കഴിഞ്ഞാൽ അതിൽ നിന്ന് വിട്ട് പോകും. ചില സിനിമയിൽ പാട്ട് ആയിരിക്കും, ചില സിനിമയിൽ ഇത് പോലെ ഡയലോഗ് ആണ് ഹിറ്റ് ആയിരിക്കുന്നത്’ റിയാസ് ഖാൻ പറഞ്ഞു.
Related Post
- ഈ ദിവസത്തിനായി ഞങ്ങൾ ഇത്രയധികം സമയമെടുത്തത്, റെജീനയെ കണ്ട് മുട്ടി കീർത്തന
- എനിക്ക് ആ ക്യാരക്റ്ററിന് ഉള്ളിൽ ഇരുന്നുള്ള പണിയാണ്, ഈ പടത്തിന്റെ ഒരു ഷോട്ടും പോലും കണ്ടട്ടില്ല; റോഷൻ മാത്യു
- എങ്ങോട്ടും തിരിഞ്ഞാൽ ഞങ്ങളെ പറ്റിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു, ഇത്ര മണ്ടിയാണോ എന്ന് ആലോചിച്ചു ; നമിത പ്രമോദ്
- ജോജു ജോർജിനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് വിജയ് സേതുപതി, ആത്യന്തിക സന്തോഷം എന്ന് ജോജു ജോർജ്
- ആദ്യം ഞാനാണ് കഥ കേട്ടത്, പെപ്പയുടെ റോളിന്; ധ്യാൻ ശ്രീനിവാസൻ
- അവറാച്ചാ….. ഈ പെരുന്നാളിന് നമ്മുക്ക് കൊണ്ട് പോകണം, ടോവിനോയുടെ ‘അവറൻ’ ഫസ്റ്റ് ലുക്ക് പുറത്ത്
- ഞങ്ങളെ എന്തിനാണാവോ നിയോഗിച്ചിരിക്കുന്നത്, അത് പറയാനും പ്രവർത്തിക്കാനുമാണ് ; ബാബുരാജ്
- സെറ്റ്സാരീ ഉടുത്ത്, ടീനേജ് പ്രായത്തിലുള്ള നായിക ആരാണെന്ന് മനസ്സിൽ ആയോ?