അണിയറയിൽ ഒരുങ്ങുന്നത് സോണി ലീവ്ന്റെ ആദ്യ മലയാളം വെബ് സീരീസ്

ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആദ്യത്തെ മലയാളം വെബ് സീരീസായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന സീരീസാണ് ‘ജയ് മഹേന്ദ്രൻ’. ഹസ്യത്മനക രാഷ്ട്രീയ എന്റർടൈൻമെന്റിൽ ഒരുങ്ങുന്ന ‘ജയ് മഹേന്ദ്രൻ’ എഴുത്തുകാരൻ, നിർമ്മാതാവ് എന്നീ നിലകളിൽ രാഹുൽ റിജി നായർ നേതൃത്വം നൽകി ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. താലൂക്ക് ഓഫീസിലെ സർക്കാർ ജീവനക്കാരനായ മഹേന്ദ്രന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് വെബ് സീരീസ്. മഹേന്ദ്രൻ എന്ന കഥാപാത്രമായി എത്തുന്ന സൈജു കുറുപ്പിന്റെ പുതിയ വെബ് സീരീസ് അരങ്ങേറ്റം കൂടിയാണ് ‘ജയ് മഹേന്ദ്രൻ’.

പ്രധാന വേഷത്തിൽ എത്തുന്നവർ

സൈജു കുറുപ്പ്, സുഹാസിനി മനിരറ്റ്ണം, രാഹുൽ റിജി നായർ, മിയ, സുരേഷ് കൃഷ്ണ, ജോൺ ആന്റണി, വിഷ്ണു ഗോവിന്ദൻ, മണിയാൻ പിള്ള രാജു, സിദ്ധാർത്ത ശിവ, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി സസി, പോളി വത്സൻ, രഞ്ജിത് ഷേക്കർ എന്നിവർ ആണ് അഭിനയിക്കുന്നത്.

അണിയറ പ്രവർത്തകർ

പ്രശാന്ത് രവീന്ദ്രൻ ആണ് ‘ജയ് മഹേന്ദ്രൻ’ വെബ് സീരീസിന് ഛായഗ്രഹണം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനും, സംഗീതം സിദ്ധാർത്ഥ പ്രദീപും കൈകാര്യം ചെയ്യുന്നു.
സൗണ്ട് ഡിസൈനും മിക്സും: വിഷ്ണു പി.സി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: രതീഷ് പുൽപള്ളി, പ്രൊഡക്ഷൻ ഡിസൈൻ: പ്രതാപൻ രവീന്ദ്രൻ.

ചിത്രത്തെ കുറിച്ച കൂടുതൽ അറിയാൻ

20 ഏപ്രിൽ 2023 തുടക്കം കുറിച്ച ‘ജയ് മഹേദ്രൻ’ വെബ് സീരീസ് കുറെ പേരുടെ കഠിനാധ്വാനത്തിന് ശേഷം 17 ജൂൺ 2023 ആയിരുന്നു വെബ് സീരീസിന്റെ ചിത്രീകരണം പൂർത്തികരിച്ചത്. 2024 സെപ്റ്റംബർ 27-നാണ് ഒരു മിനിറ്റും 55 സെക്കന്റും ദൈർഘ്യമേറിയ ‘ജയ് മഹേദ്രൻ’ ട്രൈലെർ പുറത്തിറങ്ങിയത്. ഒരു സാധാരണ സർക്കാർ ഉദ്യഗസ്ഥനന്റെ ഓഫീസിൽ നടക്കുന്ന ചില സംഭവവികാസങ്ങളും അതിനുള്ള പരിഹാരവും ആണ് ട്രൈലെറിൽ കാണുന്നത്. എല്ലാ മലയാളികൾക്കും ഭയങ്കര റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ത്രെഡ് ആണ് കഥ സംസാരിക്കുന്നത് എന്ന് ട്രൈലെറിൽ നിന്ന് വ്യക്തമാണ്.

യഥാർത്ഥ ഡെപ്യൂട്ടി ഓഫീസറിന്റെ കഥയാണോ, മറുപടിയുമായി ശ്രീകാന്ത് മോഹൻ

‘ഒരു ഡെപ്യൂട്ടി തഹസിൽദാറിന്റെ കഥയല്ല പറയുന്നത്, കാരണം നമ്മൾ മലയാള സിനിമയിൽ ഇതുവരെ കണ്ടുവന്നിരിക്കുന്ന എല്ലാം ഗവൺമെൻറ് ഓഫീസേഴ്‌സ് അല്ലെങ്കിൽ പോലീസുകാർ ഇവr കറക്റ്റ് ആയിരിക്കും അല്ലെങ്കിൽ ഇവർ കൈക്കൂലി മേടിക്കുന്നവർ ആയിരിക്കും എന്നുള്ള രീതിയിലാണ്. ഒരു ഫോൾഡർ ആക്കി വെച്ചിരിക്കുകയാണ് എല്ലാവരെയും പക്ഷേ ഇത് അങ്ങനെയല്ല. ഇത് നമ്മുടെ കുറെ ഗവൺമെൻറിന്റെ ഗൈഡ്ലൈൻസ് കൊണ്ട് നമ്മുടെ ഓഫീസേഴ്സ‌ിന്റെ കൈ കെട്ടിയിരിക്കുന്ന അവസ്ഥയാണ്.

അവർക്ക് പല കാര്യങ്ങളും അവർക്ക് ഫ്രീ ആയിട്ട് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റണമെന്നില്ല. അവർക്ക് കുറെ ഗൈഡഡ്ലൈൻസ് ഫോളോ ചെയ്യണം, അപ്പോൾ അങ്ങനെ സംഭവിക്കുമ്പോൾ അവർ ചെയ്യേണ്ടി വരുന്ന കുറച്ചു കാര്യങ്ങളാണ് അത് കറപ്ഷൻ എന്ന് വിളിക്കാൻ പറ്റുമോ എന്ന് അറിയില്ല. സിസ്റ്റം മൂവ് ചെയ്യാൻ വേണ്ടി കാര്യങ്ങൾ നടക്കാൻ വേണ്ടി അവർ ചെയ്യുന്ന കുറച്ചു കാര്യങ്ങളാണ് ‘ജയ് മഹേദ്രൻ’ സിനിമയിൽ’.

‘ഡെപ്യൂട്ടി തഹസിൽദാരായ മഹേന്ദ്രൻ എന്ന് പറഞ്ഞ കഥാപാത്രത്തെയാണ് സൈജു ചേട്ടൻ ചെയ്തിരിക്കുന്നത്. അയാൾ കുറച്ച് പൊളിറ്റിക്സ് ആയിട്ട് കണക്ഷൻ ഉള്ള ഒരാളാണ്. അയാൾക്ക് ചെറിയ കണ്ണിങ് നേച്ചറിൽ അയാളുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ മാനിപുലേഷനും എല്ലാം ചെയ്യാൻ പറ്റുന്ന ഒരാളാണ്. അയാളുടെ കൂടെ പോകുന്ന ഒരു സീരീസ് ആണിത് എന്ന് സംവിധായകൻ ശ്രീകാന്ത് മോഹൻ പറഞ്ഞിരുന്നു.

സുഹാസിനിയെ പോലൊരു ലെജൻഡറി ആക്ട്രസിനെ ഇതിലേക്ക് വരും എന്ന് പ്രതിക്ഷയില്ലാർന്നു, പക്ഷെ സുഹാസിനി മാമിനെ പോലെ ആക്ടർ ഈ കഥയ്ക്ക് വേണമായിരുന്നു, മറുപടിയുമായി ശ്രീകാന്ത് മോഹൻ

‘ഈ കഥയിൽ സുഹാസിനി മാം ചെയ്ത‌ ക്യാരക്‌ടർ പൊസിഷനിൽ ഒരു സ്ട്രോങ്ങായ വുമൻ ഇമേജ് ഉള്ള ഒരു ആർട്ടിസ്റ്റ് വേണമായിരുന്നു. നമ്മൾ പല ഓപ്ഷൻസും ആലോചിച്ചിരുന്നു, അവസാനം സൈജു ചേട്ടൻ ചെയ്യുന്ന ഡെപ്യൂട്ടിയ്ക്ക്‌ എതിരെ വരുന്ന ഒരു ക്യാരക്ടർ എന്ന് പറഞ്ഞാൽ ഒരു ആന്റഗണിസ്റ്റ് എന്നുള്ള രീതിയിലല്ല. ഐഡിയോളജിക്കലി ഇവർ തമ്മിൽ ഡിഫറെൻസ് ഉണ്ട്. മഹേന്ദ്രൻ പറയുന്ന കാര്യങ്ങൾ നടക്കാൻ വേണ്ടി ഇവിടെയും തിരുമറി നടത്താം. എന്നാൽ തഹസിൽദാർ സ്ട്രിക്റ്റ് ആണ്, അതുകൊണ്ട് സ്ട്രോങ്ങ് വുമൺ ഇമേജ് ഉള്ള ഒരു ആർട്ടിസ്റ്റ് വേണം. അത് നമുക്ക് ഏറ്റവും ബെസ്റ്റ് ആയിട്ട് തോന്നിയത് സുഹാസിനി മാം ആയിരുന്നു’.

‘ഒട്ടും പ്രതീക്ഷയും ഇല്ലായിരുന്നു മാം വന്ന് ചെയ്യും എന്ന്. അവസാനം നമ്പർ എടുത്തു നമ്മൾ കോൺടാക്ട് ചെയ്തു നോക്കി. ഞങ്ങൾ ചെന്നൈയ്ക്ക് വരാം എന്ന് പറഞ്ഞപ്പോൾ ‘ വേണ്ട സൂം കോൾ ചെയ്ത് കേൾക്കാം എന്ന് പറഞ്ഞു’. ഒരു 10, 20 മിനിറ്റിൽ കഥ രാഹുലേട്ടൻ നറേറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ മാമിൻ്റെ ഫസ്റ്റ് റിയാക്ഷൻ ‘ഇങ്ങനെ ഒരു സാധനം മലയാളത്തിൽ വന്നിട്ട് കുറച്ചു നാളായി അല്ലേ, നമ്മൾ പണ്ടൊക്കെ ഇങ്ങനത്തെ സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇങ്ങനത്തെ സിനിമകൾ വരുന്നില്ല അല്ലേ നമുക്കിത് ചെയ്യാം എനിക്ക് ഇൻട്രെസ്റ്റിംഗ് ആണ് എന്നൊക്കെ പറഞ്ഞു’ അങ്ങനെ പിന്നെ മാമിന്റെ സീൻസ് മാത്രം നമ്മൾ ട്രാൻസ്ലേറ്റ് ചെയ്‌തിട്ട് ആണ് അയച്ചു കൊടുത്തത്’.

‘ പക്ഷെ സോണി ലീവ് എന്നൊരു ബ്രാൻഡ് ഉണ്ടായിരുന്നത് കൊണ്ട് നമുക്കൊരു ചെറിയ കോൺഫിഡൻസ് ഉണ്ട്. കഥ ആരോടും പോയി പറയാം സോണി ലിവിന് വേണ്ടിയാണ്. മലയാളത്തിൽ ആദ്യമായിട്ട് ചെയ്യുന്ന വെബ് സീരീസ് ആണ് എന്നൊക്കെ. പക്ഷെ സുഹാസിനി മാമിനെ പോലെ ഒരു ആർട്ടിസ്റ്റ് വരേണ്ട ഒരു ആവശ്യം കഥയ്ക്ക് ഉണ്ടായിരുന്നു. കാരണം അത് അത്ര ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ് ‘എന്ന് ശ്രീകാന്ത് മോഹൻ കൂട്ടിചേർത്തു.

ചിത്രം എന്നാണ് റിലീസ് ചെയ്യുന്നത്

ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിൽ ആദ്യമായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മലയാളം വെബ് സീരീസ് കൂടിയായ ‘ജയ് മഹേന്ദ്രൻ’ ഒക്ടോബർ 11 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കുന്നതാണ്. മലയാളം, കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നി ഭാഷയിലും ‘ജയ് മഹേദ്രൻ’ വെബ് സീരീസ് കാണാവുന്നതാണ്. ആദ്യം ഫെബ്രുവരി 9 മുതൽ ജയ് മഹേന്ദ്രൻ സ്ട്രീമിംഗ് ആരംഭിക്കും എന്ന് റിപ്പോർട്ട് വന്നെങ്കിലും ചില കാരണങ്ങളാൽ വൈകും എന്ന് പ്രഖ്യാപിച്ചിരുന്നു.

Share Now

Leave a Comment