നടിയും യൂട്യൂബറും ആയ ആഹാന കൃഷ്ണ ചുരുക്കം സിനിമകളിൽ ആണ് അഭിനയിച്ചട്ടുള്ളത്, എന്നാൽ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ ആഹാന കൃഷ്ണ സിനിമ മേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്, അത് കൊണ്ട് തന്നെ ആഹാന കൃഷ്ണയ്ക്ക് ആരാധകർ ഏറെ ആണ്. നടി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന ഓരോ ചിത്രങ്ങളും, വിഡിയോസും എല്ലാം തന്നെ ആരാധകർക്കിടയിൽ ചർച്ച ആവുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ഒട്ടുമിക്ക എല്ലാ ദിവസവും പുതിയ കോൺടെന്റ് ആയി ആണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോൾ ഇതാ, ആറാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ എടുത്ത വീഡിയോ ആണ് ആഹാന ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. ആഹാനയെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ ആണീത്, 52 സെക്കന്റുള്ള വീഡിയോയിൽ ആഹാനയെ കാണാൻ, ഇളയ അനിയത്തി ഹാൻസികയെ പോലെയും ഹാൻസികയുടെ സൗണ്ട് പോലെ എന്നൊക്കെയാണ് നിരവധി പേർ കമന്റുമായി എത്തിയത്.
‘അമ്മ അറിയാതെയാണ് ലൈഫ് അപ്‌ഡേറ്റ് വെബ്‌ക്യാമിൽ രഹസ്യമായി രേഖപ്പെടുത്തിയത്. വ്യക്തമായ വ്യക്തിത്വമോ, ആത്മബോധമോ ഇല്ലാത്ത എൻ്റെ ജീവിതത്തിലെ ഒരു ഘട്ടം കൂടിയായിയിരുന്നു അത്. (ഒരുപക്ഷേ മിക്ക 11-12 വയസ്സുകാരെയും പോലെ) ഞാൻ വളരെ തിരക്കിലായിരുന്നു, ക്രമരഹിതമായ ആളുകളെപ്പോലെ അനുകരിക്കാനും സംസാരിക്കാനും. നോട്ടീസ് കീവേഡ് – ക്രാഫ്റ്റ്’ എന്നാണ് വീഡിയോ ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. കൂടാതെ വീഡിയോയുടെ രണ്ടാം ഭാഗം അടുത്ത ദിവസം വരും എന്ന് ആഹാന കുറിച്ചിട്ടുണ്ട്.
അൽത്താഫ് സലിം ഒരുക്കിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സിനിമയിലൂടെയാണ് ആഹാന കൃഷ്ണയെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നീട് ലൂക്ക, പതിനെട്ടാം പടി, അടി, പാച്ചുവും അത്ഭുതവിളക്കും എന്നി ചിത്രത്തിലൂടെ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി.