അവറാച്ചാ….. ഈ പെരുന്നാളിന് നമ്മുക്ക് കൊണ്ട് പോകണം, ടോവിനോയുടെ ‘അവറൻ’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

ടൊവിനോ തോമസിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്, ‘അവറൻ’ എന്ന് ആണ് ചിത്രത്തിന്റെ പേര്. നവാഗതയായ ശിൽപ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. പിങ്ക് കളർ ഷർട്ടും സെറ്റ് മുണ്ടും എടുത്ത്, ഗൗരത്തിൽ ഇരിക്കുന്ന ടോവിനോയാണ് പോസ്റ്ററിൽ കാണുന്നത്.

മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ സോഷ്യൽ മിഡിയയിൽ പങ്കുവെച്ചത്. ജിനു എബ്രഹാം ഇന്നൊവേഷൻ എന്ന ബാനറിൽ ജിനു എബ്രഹാം പ്രൊജക്റ്റ് നിർമ്മിക്കുന്നത്.

ഒരു ബിഗ് ബജറ്റിൽ, റൊമാൻ്റിക് ആക്ഷൻ ചിത്രമായ ‘അവറൻ’-ന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലം അണ്. ജേക്‌സ് ബിജോയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

More From Flixmalayalam:

Share Now