ആദ്യം ഞാനാണ് കഥ കേട്ടത്, പെപ്പയുടെ റോളിന്; ധ്യാൻ ശ്രീനിവാസൻ

2017-ൽ പുറത്ത് ഇറങ്ങിയ സിനിമയായിരുന്നു ‘അങ്കമാലി ഡയറീസ് ‘, ലിജോ ജോസ് പള്ളിശ്ശേരിയുടെ സംവിധാനത്തിൽ ആന്റണി വര്ഗീസിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ്. അതും കൂടാതെ പുതുമുഖങ്ങളാണ് ഈ സിനിമയിൽ കൂടുതൽ അഭിനയിച്ചിരിക്കുന്നത്.

ഇപ്പോൾ ഇതാ, ഈ അടുത്തിടെ നടന്ന ഇന്റർവ്യൂയിൽ അങ്കമാലി ഡയറീസിന്റെ കഥ കേട്ടത് ഞാനാണ് എന്നും. അതും പെപ്പയുടെ റോളിന് ആയിരുന്നു വിളിച്ചത് എന്ന് സംസാരിക്കുകയുണ്ടായി ധ്യാൻ ശ്രീനിവാസൻ.

‘ ആദ്യം ഞാനാണ് അങ്കമാലി ഡയറീസിന്റെ കഥ കേട്ടത്, പെപ്പയുടെ റോളിന് ആയിരുന്നു എന്നെ വിളിച്ചിരുന്നത്. ആദ്യം സഞ്ജു ശിവരം, ടോവിനോ തോമസ്, ആസിഫ് അലിയോടും ഓക്കേ പറഞ്ഞിരുന്നു ആ ക്യാരക്റ്ററിന്. അങ്ങനെ ഞാൻ കാപ്യർ കഴിഞ്ഞ് ചെമ്പൻ ചേട്ടനെ വിളിച്ചിട്ട്, ഞാനും അജു കൂടി പോയിട്ട് അങ്കമാലിയുടെ കഥ കേട്ടു’.

‘ഒന്ന് ആ സിനിമയിൽ അഭിനയിച്ചർക്ക്, ആ സിനിമയ്ക്ക് ഗുണം ഉണ്ട്. നമ്മൾ ചെയ്ത് കഴിഞ്ഞാൽ അത് ഒരിക്കലും വർക്ക് ആകും എന്ന് തോന്നില്ല. അവിടെത്തെ തന്നെ ഉള്ള പുതിയ ആൾക്കാരെ വെച്ച് ചെയ്‌താൽ ഫ്രഷ്‌നെസ്സ് കിട്ടുമെന്ന് ഞാനാണ് പറഞ്ഞത്. എന്നാൽ അന്ന് ചെമ്പൻ ചേട്ടൻ ആയിരുന്നു ആ ചിത്രം സംവിധാനം ചെയ്തിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ‘ നിങ്ങൾ ഒരിക്കലും ഈ സിനിമ സംവിധാനം ചെയ്യരുത്, ഇത് വേറെ ആർക്കെങ്കിലും കൊടുക്കാൻ’.

‘അപ്പോൾ ‘ആനന്ദം’ സിനിമയിൽ പുതുമുഖങ്ങളെ വച്ച് സംവിധാനം ചെയ്യുന്നത് കൊണ്ട് തന്നെ, വിജയ് ചേട്ടൻ പുതിയ ആൾക്കാരെ വച്ചിട്ട് ചെയ്യാം എന്ന് തീരുമാനിച്ചു. അന്ന് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നു എങ്കിൽ, ഇന്ന് ഞാനും അപ്പാനി ശരത്തും ചെമ്പനും ഒക്കെ ഫീൽഡ് ഔട്ട് ആയേനെ. കാരണം ആ സിനിമ നടന്നിരുന്നുവെങ്കിൽ അങ്കമാലിക്കാർ തന്നെ ഞങ്ങളെ തല്ലി കൊല്ലും’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

നവീൻ ജോണിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘പാർട്ണർസ്’, ജൂൺ 28-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ കലാഭവൻ ക്ഷജോൺ, സഞ്ജു ശിവരം, അലക്സാണ്ടർ പ്രശാന്ത്, റോണി ഡേവിഡ് രാജ്, നീരജ ദാസ്, ശ്രീകാന്ത്‌ മുരളി, ദേവകി രാജേന്ദ്രൻ,അനീഷ് ഗോപാൽ എന്നിവർ ആണ് അഭിനയിക്കുന്നത്. കൊല്ലപ്പള്ളി ഫിലിംസ് ബാനറിൽ ദിനേഷ് കൊല്ലപ്പള്ളിയാണ് സിനിമ നിർമ്മിക്കുന്നത്.

Share Now