ആദ്യ കണ്മണിയുമായി വരുൺ ധവാനും നടാഷയും ഹൃത്വിക് റോഷൻ്റെ വീട്ടിലേക്ക്, അതും വാടകയ്ക്ക് ; റിപ്പോർട്ട്

ബോളിവുഡ് നടൻ വരുൺ ധവാനും നടാഷയും നടൻ ഹൃത്വിക് റോഷൻ്റെ വീട് വാടകയ്‌ക്കെടുത്തതായി റിപ്പോർട്ടുണ്ട്, അതും വരുണിന്റെയും നടാഷയുടെയും ആദ്യ കണ്മണിയ്ക്കൊപ്പമാണ് മാറിയിരിക്കുന്നത്. മുംബൈയിലെ ജുഹുവിലുള്ള ഹൃത്വിക് റോഷൻ്റെ വീട്ടിലേക്ക് ആണ് താമസം മാറിയിരിക്കുന്നത്, നടൻ അക്ഷയ് കുമാറും നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയുമാണ് വരുണിന്റെ അയൽവാസികൾ. കടലിന് സമീപമുള്ള ഹൃത്വിക് റോഷൻ്റെ ആഡംബര അപ്പാർട്ട്‌മെൻ്റിന്, ഏകദേശം 8 ലക്ഷം രൂപയാണ് വാടക എന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം ജൂൺ 3-നാണ് വരുൺ ധവാനും നടാഷയ്ക്കും പെൺകുഞ്ഞ് പിറന്നത് എന്ന് പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ പെൺകുഞ്ഞ് ഇവിടെയുണ്ട്, അമ്മയ്ക്കും കുഞ്ഞിനുമുള്ള എല്ലാ ആശംസകൾക്കും നന്ദി’ എന്ന് ക്യാപ്‌ഷൻ നൽകികൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ അനിമേഷൻ വീഡിയോ പങ്കു വച്ചത്. ഇതുവരെ കുഞ്ഞിന് പേര് സ്ഥിരീകരിച്ചിട്ടില്ലാത്ത താരങ്ങൾ ‘ബേബി ധവാൻ’ എന്നാണ് പരാമർശിക്കുന്നത്.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ്, ഫാഷൻ ഡിസൈനറായ നടാഷ ദലായെ 2021-ൽ വരുൺ ധവാൻ വിവാഹം ചെയ്തത്. 2010-ൽ ‘മൈ നെയിം ഈസ്‌ ഖാൻ ‘ എന്ന ചിത്രത്തിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വരുൺ സിനിമയിൽ എത്തിയത്. പിന്നീട് കരൺ ജോഹറിന്റെ സംവിധാനത്തിൽ, 2012-ൽ റിലീസ് ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിലൂടെയാണ് വരുൺ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2023-ൽ പുറത്ത് ഇറങ്ങിയ ‘ബവ്വാൽ’ ചിത്രമാണ് വരുൺ ധവാന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.

More From Flix Malayalam:

Share Now