2015-ലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി, ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അടുത്തിടെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ചിത്രത്തിന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിൽ സംവിധായകൻ നദിർഷാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അമർ അക്ബർ അന്തോണിയുടെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആണ്, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു എന്ന് നദിർഷാ പറഞ്ഞിരുന്നു.
‘ അമർ അക്ബർ അന്തോണി-യുടെ സെക്കന്റ് പാർട്ടിന് വേണ്ടി രാജുനെ ഗുരുവായൂർ അമ്പല നടയിലെ സെറ്റിൽ വച്ച് കണ്ടിരുന്നു. അത് വർക്ക് ഔട്ട് ആണെങ്കിൽ ചെയ്യാം എന്നാണ് രാജു പറഞ്ഞത്, കാരണം ആദ്യത്തെ പാർട്ടിലെ എല്ലാവരും ഉണ്ടായലാണ് ഇവർ ഡേറ്റ് തരുകയോള്ളു’.
‘ അമർ അക്ബർ അന്തോണി-യിലെ ആദ്യ ഭാഗത്ത് മൂന്നു പേരിൽ ഒരാൾ ആസിഫ് ആയിരുന്നു, പക്ഷെ രാജുവിലേക്ക് വന്നപ്പോൾ ‘എടോ പോടോ’ എന്നൊക്കെ വിളിച്ച് അഭിനയിക്കാൻ പറ്റുന്ന ഒരു ഗ്രുപ്പ് ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ്. ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് ഒരു മടിയും കൂടാതെയാണ് മാറി തന്നത് ‘.
‘അമർ അക്ബർ അന്തോണി-യുടെ ഡയറക്ടർ ഞാൻ ആണ് എന്ന് കേട്ടപ്പോൾ, കഥ പോലും കേൾക്കണ്ട ഇക്ക അല്ലെ ഡയറക്ടർ ഞാൻ വന്നു ചെയ്തോളാം എന്നാണ് ആസിഫ് പറഞ്ഞത് ‘ നദിർഷാ പറഞ്ഞു.