നായകന്മാരോടൊപ്പം നിന്ന് ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിൽ വന്ന നടനാണ് ജോജു ജോർജ്. ഏത് കഥാപാത്രത്തെയും എന്നാൽ കൊറച്ചു നാൾ കൊണ്ട് തന്നെ തന്റെതായ ശൈലിയിൽ അഭിനയിച്ച് പ്രേക്ഷകരെ കോരിത്രെസിപ്പിക്കുന്ന നടനായി മാറി, പിന്നീട് അങ്ങോട്ട് നടനായും, ഹാസ്യ നടനായും സിനിമയിൽ തിളങ്ങി നിൽക്കുന്ന ജോജു ജോർജ് ഒരു നിർമ്മിതാവ് കൂടിയാണ്.
സിനിമ ജീവിതത്തിലെ 28-മത്തെ വർഷത്തിൽ, ജോജു ജോർജ് ആദ്യമായി സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രമാണ് പണി. മികച്ച നടനായി മലയാളികൾ കണ്ട ജോജു ജോർജിനെ ഇനി പണിയിലൂടെ മികച്ച സംവിധായകനായും നമ്മുക് കാണാൻ കഴിയും.
തൃശ്ശൂരിൽ ചിത്രികരിച്ച ‘പണി’ സിനിമ 100-ൽ അലധികം ഷൂട്ടിംഗ് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 28-ന് ചിത്രികരണം പൂർത്തികരിച്ചത്. പണി ചിത്രത്തിന്റെ, ഫസ്റ്റ് ലുക്ക് പോസ്റ്റർ മെയ് 28-നാണ് പുറത്തിറക്കിയത്. മാസ്സ് റിവഞ്ച് ത്രില്ലർ ചിത്രമായ ‘പണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാരിതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പിന്നലെ ‘പണി’യുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകരിൽ ഇടം നേടി,
ജോജു ജോർജിനെ കൂടാതെ അഭിനയ, ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, സുജിത് ശങ്കർ, അഭയ ഹിരൺമയി, പ്രശാന്ത് അലക്സ് തുടങ്ങിയവർ കൂടാതെ ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും, 60-ൽ അലധികം പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നു.
അണിയറ പ്രവർത്തകർ
നടൻ ജോജു ജോർജിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പാച്ചു പ്രൊഡക്ഷൻസും, ശ്രീ ഗോകുലം മൂവിസും കൂടി, എ ഡി സ്റ്റുഡിയോസ്ന്റെ ബാനറിൽ എം. റിയസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തമിഴിലും മലയാളത്തിലും സൂപ്പർ ഹിറ്റ് സംഗീതം ഒരുക്കിയ, രണ്ട് സംഗീത സംവിധായകന്മാരായ വിഷ്‌ണു വിജയ്, സാം സി എസ് എന്നിവർ കൂടി ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘പണി’. ഛായാഗ്രഹണം: വേണു ഐഎസ്‌സി, ജിൻ്റോ ജോർജ്ജ്, എഡിറ്റർ: മനു ആൻ്റണി.
റിലീസ് തീയതി
ചിത്രം ഓഗസ്റ്റ് ആദ്യ വാരം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട് വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം ഈ സെപ്തംബറിൽ തീയറ്ററുകളിൽ എത്തും എന്നും എല്ലാവരുടെ അനുഗ്രഹം വേണം എന്ന് നടനും സംവിധായകനുമായ ജോജു ജോർജ് സോഷ്യൽ മിഡിയയിലൂടെ അറിയിക്കുക ഉണ്ടായി. കൂടാതെ വൻ ബജറ്റിൽ ഒരുക്കിയ പണി അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.