ബോളിവുഡ് മേഖലയിൽ ഏറെ ആരാധക ശ്രദ്ധയുള്ള താരദമ്പതിമാരാണ് ആലിയ ഭട്ടും രൺവീർ കപൂറും. ഇപ്പോൾ ഇതാ, ക്രിസ്മസ് ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ആലിയയും രൺവീറും.ഇന്നിതുവരെ വെളിപ്പെടുത്താത താരദമ്പതിമാരുടെ മകൾ റാഹ കപൂറിന്റെ മുഖം, ആദ്യമായി മിഡിയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് താരങ്ങൾ.
നിമിഷങ്ങൾക്കകം കൊണ്ടാണ് റാഹ കപൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മിഡിയയിലൂടെ വൈറലായത്.മുംബൈയിലെ ജുഹുവിൽ കപൂർ കുടുംബത്തിന്റെ ക്രിസ്മസ് ഉച്ചഭക്ഷണത്തിൽ എത്തിയ, രൺവീറിനും ആലിയയ്ക്കൊപ്പമാണ് കുഞ്ഞ് റാഹ മിഡിയക്ക് മുന്നിൽ പ്രത്യേക്ഷപ്പെട്ടത്.
ചുവപ്പ് വെൽവെറ്റ് ഷൂസും, വെള്ളയും പിങ്കും നിറത്തിലുള്ള വസ്ത്രത്തിൽ മാലാഖയെ പോലെയാണ് റാഹയെ കാണണത് നീലക്കണ്ണുള്ള റാഹയെ കാണാൻ ഋഷി കപൂറുമായി വളരെയധികം സാമ്യമുണ്ട് എന്നും, രാജ് കപൂറിനെ പോലെയുണ്ട് കണ്ണുകൾ എന്നും.
മറ്റു ചിലർ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും പോലെയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. 2022 നവംബർ 6 നാണ് റാഹ ജനിച്ചത്.