നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രീരാമന്റെ കഥാപാത്രത്തിൽ രൺവീർ കപൂറും മാതാ സീതയായി സായ് പല്ലവിയും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു, അതോടൊപ്പം തന്നെ കെജിഎഫ് താരം യഷ് രാവണനായും അഭിനയിക്കുന്നു.
2024 ന്റെ തുടക്കത്തിൽ രൺബീറും സായി പല്ലവിയും രാമായണത്തിന്റെ ഒന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വരുന്നത്, അതേസമയം യഷിന്റെ ചിത്രീകരണങ്ങൾ അടുത്ത വർഷം ജൂലൈയിൽ മാത്രമേ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നത്.
സീത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിക്കാൻ ആലിയ ഭട്ടിനെയാണ് നിർമ്മാതാക്കൾ ചർച്ച ചെയ്തിരുന്നത്, എന്നാൽ ഡേറ്റ് പ്രശ്‌നങ്ങൾ കാരണം ആലിയ രാമായണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തിരുന്നത്.
രാമായണം രണ്ട് ഭാഗങ്ങളായി നിർമ്മിക്കാൻ പദ്ധതിയിടുന്നു, രാമായണത്തിന്റെ ആദ്യ ഭാഗം പ്രധാനമായും ശ്രീരാമന്റെയും സീത മാതാവിന്റെയും ചുറ്റിപറ്റിയുള്ള കഥയെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം, രാമായണത്തിന്റെ ഒന്നാം ഭാഗം ചിത്രീകരിക്കാൻ 15 ദിവസമാണ്. അതിനുശേഷം ശ്രീലങ്കയിൽ നടക്കുന്ന രണ്ടാം ഭാഗത്തിൽ യഷ് ജോയിൻ ചെയ്യുന്നതാണ്. ഓസ്‌കാർ വിന്നറായ ഡിഎൻഇജി കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഉപയോഗിച്ച് ചിത്രം നിർമ്മിക്കുന്നത്