യഥാർത്ഥ കഥയെ ആസ്പതമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത്, മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ഈ വർഷത്തെ മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ സ്‌ക്വാഡ്.
ഇപ്പോൾ ഇതാ, കണ്ണൂർ സ്‌ക്വാഡിലെക്ക് റോണിയ്ക്ക് എന്നെ വിളിക്കണം എന്നുണ്ടായിരുന്നു എന്ന് നരേൻ. ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ, നടത്തിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
“റോണിനെ ആദ്യം മീറ്റ് ചെയ്തത് ആ പ്രൊജക്റ്റിൽ വർക്ക് ചെയ്യണം എന്ന് പറഞ്ഞട്ടില്ല. ആ ക്യാരക്റ്റർ എന്നെ വിളിക്കണം എന്ന് റോണിടെ മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ എങ്ങനെ ചോദിക്കും എന്നുള്ളതായിരുന്നു റോണിയ്ക്ക് “.
” എന്നോട് ചോദിച്ചത് ഇന്ന ക്യാരക്റ്ററിന് ആര് ഫിറ്റ് ആകും എന്നാണ്. ഒരു സീനിയർ ആർട്ടിസ്റ്റിന്റെ പേരാണ് ആദ്യം പറഞ്ഞത്, അദ്ദേഹം അല്ലെങ്കിൽ വേറെ ഒരാൾ. അപ്പോൾ ഞാൻ പറഞ്ഞ് കിഷോർ കറക്റ്റ് ആയിരിക്കും എന്ന്, കാരണം എന്റെ മനസ്സിൽ വന്നത് കിഷോർ ആയിരുന്നു. നല്ല കാസ്റ്റിംഗ് ആണ് നോക്കട്ടെ എന്നാണ് റോണി അന്ന് പറഞ്ഞത് ” നരേൻ പറഞ്ഞു.