സിനിമ തിരക്കുകൾ കഴിഞ്ഞ നടൻ ടോവിനോ തോമസ്, ഇപ്പോൾ അവധിക്കാലം ആഘോഷമാക്കൻ കുടുംബത്തോടൊപ്പം ജപ്പാനിൽ ആണ് താരം. ജപ്പാനിലെ ഏറെ പ്രശസ്തമായ ടോക്കിയോയിലും ഹിരോഷിമയിലും നിന്നുള്ള ചിത്രങ്ങൾ, ടോവിനോ സോഷ്യൽ മിഡിയയിൽ പങ്കു വച്ചിട്ടുണ്ട്.
ഇപ്പോൾ ഇതാ ഏറ്റവും രസകരമായ ഒരു വീഡിയോയാണ് ആരാധകരിൽ ഏറെ ശ്രദ്ധ കേന്ദ്രികരിച്ചത്. വിയറ്റ്നാമിലെ ഹനോയ് ട്രെയിൻ സ്ട്രീറ്റിൽ ഇരുന്നുള്ള വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘അഡ്വന്ച്ചർ ഓൺ ട്രാക്ക്’ എന്നാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ.
‘മിന്നലിന് എന്ത്, ട്രെയിൻ പിടിച്ചു നിർത്താത്തത് ഭാഗ്യം’, ‘ഇന്ത്യൻ റെയിൽവേ ആയിരുന്നെങ്കിൽ ഒരു പൊടി പോലും കാണില്ലായിരുന്നു’, ‘ അവിടെ ഇരുന്ന് ജ്യൂസ് കുടിക്കാതെ വേഗം അടുത്ത ഫ്ലൈറ്റ് പിടിക്കാൻ നോക്ക്… ഇവിടെ നല്ല മഴയാ.. നെടുമ്പാശ്ശേരി ഓക്കേ ഇപ്പോ അടക്കും. ..വെള്ളം കേറി തുടങ്ങി… സൂപ്പർമാനെ ആവശ്യം ഉണ്ട്…’, ‘ ആ പിറകിലുള്ളവർക്ക് അറിയാമോ ആവോ ., ഇങ്ങേര് പ്രളയത്തിൽ മരിച്ചയാളാണെന്ന്’ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
വിയറ്റ്നാമിലെ മറ്റ് സ്ഥലങ്ങളിൽ വച്ച് നോക്കുമ്പോൾ, ഏറെ ജനശ്രദ്ധ നേടിയ ഒരു ട്രെയിൻ സ്ട്രീറ്റ് അണീത്. സോഷ്യൽ മിഡിയയിൽ വിയറ്റ്നാമിലെ ട്രെയിൻ സ്ട്രീറ്റ് വീഡിയോ വൈറൽ കൂടിയാണ്.
More From Flixmalayalam :
- കുറേ കാലമായി മിസ് ചെയ്യുന്നു ഇങ്ങളെ, പാർവതി തിരുവോത്തും ഉർവശിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ന്റെ പ്രോമോ പുറത്ത്
- ട്രെൻഡിംഗ് പിള്ളേരെ വെച്ചൊരു ട്രെൻഡ്, ‘വാഴ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ
- യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ
- നീ നിന്റെ അങ്കിളിൽ ഉണ്ടാക്ക് ഞാൻ എന്റെ വഴി കണ്ട് പിടിച്ചോളാം, തലവൻ ട്രൈലെർ പുറത്ത്
- എടാ മോനേ ഏതാണ് ഐറ്റം, ഫഹദ് ജീത്തു കോംബോ ഒരുങ്ങുന്നു, റിപ്പോർട്ട്