കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ലാപതാ ലേഡീസ്, ഉത്തരേന്ത്യയിലെ ഗ്രാമീണതയും, പാരമ്പര്യത്തെയും ആസ്പതമാക്കി ആണ് സിനിമ ഒരുക്കിരിക്കുന്നത്. ഒരു കർഷകനായ ദീപക് എന്ന വ്യക്തി ഫൂൽ എന്ന പെൺകുട്ടിയെ, കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ട്രെയിനിൽ ഭാര്യയെയും കണ്ട് മടങ്ങുന്നു. പാരമ്പര്യ പ്രകാരം കല്യാണം കഴിഞ്ഞ രണ്ടു പേർ ട്രെയിനിൽ ഉണ്ട്, ഇറങ്ങേണ്ട സ്റ്റേഷനിൽ ധൃതിയിൽ ഭാര്യയെയും കൊണ്ട് ഇറങ്ങി വീട്ടിലെത്തുമ്പോൾ ആണ് ഭാര്യ മാറി പോയി എന്ന് മനസ്സിലാക്കുന്നത്.
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. എന്നാൽ നല്ല പ്രേക്ഷക പ്രതികരണം ആണ് നെറ്റ്ഫ്ലിക്സിലൂടെ നേടിയത്. ചെറിയ സിനിമ ആണെങ്കിലും ദീപക് എന്ന നായകന്റെയും ഫൂൽ എന്ന നായികയുടെയും കെമിസ്ട്രി ആളുകളിലേക്ക് ഏറെ ആഴ്ന്ന് ഇറങ്ങുന്നത് ആയിരുന്നു.
ഇന്ന് ഇപ്പോൾ സോഷ്യൽ മിഡിയ മുഴുവൻ സിനിമയുടെ അവസാന ഭാഗങ്ങൾ, നാളുകൾക്ക് ശേഷം ഫൂലും ദീപകും നേരിൽ കാണുന്ന മുഹൂർത്തം റീൽസായും സ്റ്റാറ്റസായും വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കേൾക്കാൻ കൊതിക്കുന്ന ‘ഒ സജിനി രേ’ എന്ന ഗാനവും അതിനൊപ്പം തന്നെ വൈറൽ ആയി.
ജിയോ സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസ് ബാനറിൽ, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിതാൻഷി ഗോയൽ ആണ് ഫൂൽ എന്ന കഥാപാത്രവും, സ്പർശ് ശ്രീവാസ്തവ് ആണ് ദീപക് എന്ന കഥാപാത്രവും, പ്രതിഭ രന്തയാണ് ജയ എന്ന കഥാപാത്രം അവതരിപ്പിച്ചത്.
Related Articles Are:
- ഐശ്വര്യയെയും ഷാരൂഖിനെയും ഓർമ്മിപ്പിച്ച ആരാധ്യയുടെയും അബ്രാമിന്റെയും വൈറലായ വീഡിയോ
- ആരാധകർക്ക് ക്രിസ്മസ് ഗിഫ്റ്റുമായി ആലിയ ഭട്ടും രൺവീർ കപൂറും,മകൾ റാഹയ്ക്കൊപ്പം ആദ്യമായി മിഡിയ്ക്ക് മുന്നിൽ
- കപൂർ കുടുംബത്തിന്റെ ക്രിസ്മസ് വീഡിയോ വൈറൽ, കേക്കിൽ തീ കൊളുത്തിയതിനു ശേഷം രൺവീർ ‘ജയ് മാതാ ദി’
- വീണ്ടും കിങ് ഖാൻ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ്, ജവാൻ ബോക്സ് ഓഫീസ് കളക്ഷൻ
- ഷാരൂഖിന് വേണ്ടിയാണ് താൻ ജവാൻ ചെയ്തത്, ദീപിക പാടുകൊൺ
- ഏകദേശം 800 കോടി ചെലവ് വരുന്ന ഈ ‘അനിമൽ’ലെ കൊട്ടാരം ബോളിവുഡ് താരത്തിന്റെ തറവാട് വീടാണ്
- കിങ് ഖാന്റെ ഡങ്കി റിലീഫ് തിയതി മാറ്റി, പുതിയ തിയതി പുറത്ത്
- ആലിയയ്ക്ക് പകരം തെന്നിന്ത്യൻ താരം ബോളിവുഡിലേക്ക്, റിപ്പോർട്ട്