ഈ ദിവസത്തിനായി ഞങ്ങൾ ഇത്രയധികം സമയമെടുത്തത്, റെജീനയെ കണ്ട് മുട്ടി കീർത്തന

നടി നസ്രിയ നസിം സാക്ഷാൽ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയെ കണ്ട് മുട്ടിരിക്കുകയാണ്. നസ്രിയയാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ നയൻ‌താരയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചത്.

‘ അവസാനം..ഒപ്പം എല്ലാ സ്നേഹവും, എന്തുകൊണ്ടാണ് ഈ ദിവസത്തിനായി ഞങ്ങളെ ഇത്രയധികം സമയമെടുത്തത്?’ എന്ന് ക്യാപ്‌ഷൻ നൽകി കൊണ്ടാണ് നസ്രിയ ചിത്രം പങ്കു വച്ചത്. നയൻ‌താരയ്ക്കും നസ്രിയയ്ക്ക് ഒപ്പവും ഭർത്താവ് വിഘ്‌നേശ് ശിവനും ഫഹദ് ഫാസിലും കൂടെയുണ്ട്.

അതേസമയം നയൻ‌താരയും ചിത്രങ്ങൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ടാഗ് ചെയ്ത് ‘നസ്രിയഫഹദ് പിന്നെ ഫഫ, സ്നേഹത്തിൽ സ്നേഹം മാത്രം, അത്തരമൊരു അവിസ്മരണീയ രാത്രി, നിങ്ങളാണ് ഏറ്റവും മധുരമുള്ളത്, മനോഹരവും മികച്ചതും’ എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ചിത്രത്തിന് താഴെ ‘കീർത്തന റെജീനയെ കണ്ടു മുട്ടി’ എന്നാണ് ആരാധകർ കമന്റ്‌ അറിയിക്കുന്നത്. 2013-ൽ പുറത്ത് ഇറങ്ങിയ ‘രാജാറാണി’ ആയിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം, അറ്റ്ലീയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.

More From Flimalayalam:

Share Now