ഈ വർഷം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്, ഓരോ ആരാധകർക്കും അവർ ആരാധിക്കുന്ന സൂപ്പർ സ്റ്റാർ എന്നും സൂപ്പർ സ്റ്റാർ ആയി തന്നെ ഇരിക്കും. ഇഷ്ട്ട താരങ്ങൾക്ക് ആരാധകർ ഫാൻ ബോയ് പേജ് നിറയുന്ന ഒരു കാലഘട്ടമായി മാറിയിരിക്കുകയാണ് സോഷ്യൽ മിഡിയ.
ഇപ്പോൾ ഇതാ ഇന്നലെ നടന്ന ലിയോ സക്സസ് മീറ്റിങ്ങ് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയുണ്ടായി.ഉലഗനായകൻ, സൂപ്പർ സ്റ്റാർ, തലയായാലും അവർ ഒരാൾ മാത്രമാണ് എന്ന് വിജയ്, തമിഴ് സിനിമ നൽകിയ സൂപ്പർ സ്റ്റാറുകളുടെ വിവാദത്തെ കുറിച്ച് ലിയോ സക്സസ് മീറ്റിങ്ങിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ദളപതി വിജയ്.
” ‘പുരട്ചി തലൈവർ’ എന്നാൽ ഒരാൾ മാത്രം , ‘നടികർ തിലകം’ എന്നാൽ ഒരാൾ മാത്രം, ‘സൂപ്പർസ്റ്റാർ’ എന്നാൽ അതും ഒരുത്തൻ ആണ് , ‘ഉലഗനായകൻ’ അതും ഒരുത്തൻ ആണ് , ‘പുരട്ചി കലൈഞ്ജർ ക്യാപ്റ്റൻ’ ഒരാൾ മാത്രം, ഒരേയൊരു ‘തല’ ഒരാൾ മാത്രം. ദളപതി എന്നത് ‘സേനാപതി’ രാജാവ് ഉത്തരവിട്ടാൽ കമാൻഡർ അത് ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് ദളപതി, ഞാൻ നിങ്ങളുടെ കിഴിൽ നിൽക്കുന്ന ദളപതി. ഞാൻ അങ്ങനെ തന്നെ ഇരുന്നാൽ മതി” ദളപതി വിജയ് പറഞ്ഞു.
അതെസമയം സോഷ്യൽ മീഡിയ വഴക്കുകളും പ്രശ്നങ്ങളും എല്ലാം ശ്രദ്ധിക്കുന്നതിനെക്കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ഇങ്ങനെ,
” ഈ അടുത്തക്കാലത്ത് സോഷ്യൽ മിഡിയയിൽ നിങ്ങൾക്ക് ഭയങ്കര ദേഷ്യമാണലോ വേണ്ട സഹോദരാ, നമ്മളായിട്ട് ആരുടേയും മനസ്സ് സങ്കടപെടുത്തണ്ട. നമ്മുക്ക് അതിനുള്ള സമയമില്ല വേറെ കുറെ ജോലിയുണ്ട്, ഈ ദേഷ്യം ശരീരത്തിന് നല്ലതല്ല” വിജയ് കൂട്ടിചേർത്തു.