എനിക്ക് എടുത്ത് പറയേണ്ട കാര്യം ഇല്ല, രണ്ട് പേരും ലെജൻട്രിമാരാണ് ; പ്രിയാമണി

മലയാളത്തിലെ മഹാനടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിക്കുകയാണ് നടി പ്രിയാമണി, മലയാള സിനിമയിലെ ലെജൻട്രിമാരാണ് മമ്മൂക്കയും ലാലേട്ടനും എന്ന് പ്രിയാമണി.

ഈ അടുത്തിടെ നടന്ന ആഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്, വാക്കുകൾ കൊണ്ട് എടുത്ത് പറയേണ്ടേ കാര്യമല്ല രണ്ട് പേരെയും പ്രിയാമണി പറയുന്നു.

” മലയാള സിനിമയിലെ മമ്മൂക്കയും ലാലേട്ടനും രണ്ട് ലെജൻട്രിമാരാണ്, അവരുടെ ബോഡി ഓഫ് വർക്കും എക്സ്പീരിയൻസുമാണ് ഇന്ന് ഈ നിലയിൽ അവരെ എത്തിച്ചത്. എനിക്ക് എങ്ങനെ വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല, പക്ഷെ രണ്ട് പേരും ചെയ്യുന്ന ഓരോ കഥാപാത്രം മനോഹരമായിട്ടാണ് ചെയ്യുന്നത്”.

” മമ്മൂക്ക പ്രാഞ്ചിയേട്ടന്റെ സമയത്ത് വളരെ ബഹുമാനമായിരുന്നു, എനിക്ക് തൃശൂർ സ്ലാങ് സാർ എനിക്ക് ഒരുപാട് സഹായിച്ചിരുന്നു. സിനിമയിലെ ആ ചവിട്ടുന്ന സീനിൽ, കുറെ പ്രാവിശ്യം അനുവാദം ചോദിച്ചിട്ടാണ് സാർ എന്നെ ചവിട്ടിയത്”.

” ലാലേട്ടനും എനിക്ക് അങ്ങനെ സജസ്റ്റ് ചെയ്തിട്ടില്ല, ഗ്രാൻഡ്മാസ്റ്ററിലും നേരിലും സാർ നമ്മൾ എങ്ങനെ ഡയലോഗ് പറയുന്നുവോ അതിന്റെ നേർവിപരീതമായി പറയും. പക്ഷെ ഇത്‌ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്, രണ്ട് ലെജൻട്രിമാരോപ്പം അഭിനയിക്കാൻ സാധിച്ചു എന്നുള്ളത്” പ്രിയാമണി പറഞ്ഞു.

Share Now