ഞെട്ടാൻ റെഡിയായിക്കോ എന്നു പറയുന്നതിൽ ഒരു അർത്ഥമില്ല, പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ‘ബ്രഹ്മയുഗം’ത്തിലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്റർ. സോഷ്യൽ മിഡിയായിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കു വച്ചിരിക്കുന്നത്.
‘ഇങ്ങേര് ഇക്കൊല്ലവും എടുക്കാൻ പോവുകയാണ്’ എന്നാണ് പലരും പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്, അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഇത് പോലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു ഹൊറർ ത്രില്ലർ ചിത്രത്തിൽ പെടുന്ന ‘ബ്രഹ്മയുഗം’ സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവനാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസ് ബാനറിൽ രാമചന്ദ്രനും സഷി ചേർന്നാണ് നിർമ്മിക്കുന്നത്.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽദ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽഎത്തുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 2024 ൽ തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.