എന്റെ വീട്ടിൽ കല്യാണം ആലോചിക്കാൻ വരുന്നവരോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത്, നിഖില വിമൽ

വീട്ടിൽ കല്യാണം ആലോചിക്കാൻ വരുന്നവരോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത് നിഖില വിമൽ. വീട്ടിൽ വിവാഹ ആലോചന വന്നാൽ സ്ത്രീധനം ചോദിക്കുന്നവരോട് എന്താണ് പറയുക എന്ന്, നിഖില വിമലിന്റെ മറുപടി ഇങ്ങനെ.

“എന്റെ വീട്ടിൽ കല്യാണം ആലോചിക്കാൻ വരുന്ന അവരോട് കടക്ക് പുറത്ത് എന്നാണ് പറയുന്നത്. എനിക്ക് എപ്പോൾ കല്യാണം കഴിക്കണം എപ്പോൾ ഒരു പാർട്ണറെ വേണം, എന്ന് തോന്നുന്ന സമയത്താണ് ഞാൻ കല്യാണം കഴിക്കുകയൊള്ളു. എന്റെ അമ്മയൊക്കെ എല്ലാ അമ്മമ്മാർ പറയുന്നത് പോലെയാണ്, കല്യാണം കഴിക്കണം അമ്മ വയസ്സായി അമ്മയ്ക്ക് എന്തെങ്കിലും പറ്റിപോയാൽ എന്ന്. ഞാൻ പറയും അമ്മയ്ക്ക് ഒന്നും പറ്റില്ല എന്ന്, ഇപ്പോൾ എന്റെ അമ്മുമ്മയ്ക്ക് ഏത് മരുമകളെ കണ്ടാലും കല്യാണം കഴിപ്പിക്കണം എന്ന്”.

“കല്യാണം കഴിച്ച് കഴിഞ്ഞാലോ അമ്മുമ്മ മരിക്കുന്നതിന് മുന്നേ ഒരു കുഞ്ഞിക്കാൽ കാണണോന്ന്. അവസാനം എന്റെ കാര്യം വന്നപ്പോൾ അമ്മുമ്മ ആക്രാന്തം കാണിക്കരുത്, ഇനി ഇപ്പോൾ അതൊന്നും പറ്റുന്ന് തോന്നുന്നില്ല എന്ന് പറയും”.

“നമ്മളുടെ ജീവിതം നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്, നമ്മളാണ് ജീവിക്കേണ്ടത് അല്ലാതെ ഇവർ ആരും അല്ല. നാളെ എന്തെങ്കിലും വന്നു കഴിഞ്ഞാൽ നീ അല്ലെ കല്യാണം കഴിച്ചേ, നിന്റെ ഭർത്താവ് അല്ലെ, നീയല്ലേ സപ്പോർട്ട് ചെയ്യേണ്ടേ എന്നൊക്കെ പറയുന്നതിലേക്ക് വരും. അത് എനിക്ക് എപ്പോഴാണോ തോന്നുന്നത്”.

“ജീവിതത്തിലെ ഞാൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഞാൻ തന്നെയാണ് ഉത്തരവാദി, അതിനകത്ത് എന്റെ അമ്മയോ ചേച്ചിയോ കൊണ്ട് വന്നിട്ട് ഒരു കാര്യമില്ല. അതുകൊണ്ട് എന്റെ ജീവിതത്തിൽ എപ്പോഴാണോ ഒരു പാർട്ണർ വേണമെന്ന് തോന്നുന്നുവോ, അപ്പോഴേ ഞാൻ കല്യാണം കഴിക്കു”.

“അതുകൊണ്ട് എന്റെ വീട്ടിൽ സ്ത്രീധനം ചോദിക്കുന്നുള്ള ധൈര്യം തോന്നുന്നില്ല, ചേച്ചിടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അവൾ കല്യാണത്തിന് പറ്റിയെ ചിന്തിക്കുന്നെയില്ല, സ്ത്രീധനം കൊടുത്തിട്ടില്ല കല്യാണത്തെ പറ്റി എന്റെ വീട്ടിൽ സംസാരമേയില്ല” നിഖില വിമൽ പറഞ്ഞു.

Share Now