ഏകദേശം 800 കോടി ചെലവ് വരുന്ന ഈ ‘അനിമൽ’ലെ കൊട്ടാരം ബോളിവുഡ് താരത്തിന്റെ തറവാട് വീടാണ്

രൺബിർ കപൂർ രശ്മിൽ മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി, സന്ദീപ് റെഡി വാങ്ങ സംവിധാനം ചെയ്ത ചിത്രമാണ് ‘അനിമൽ’. ചിത്രം റിലീസ് ചെയ്ത അഞ്ചാം ദിവസം തന്നെ, ഇന്ത്യൻ ബോക്സ്‌ഓഫീസ് കളക്ഷൻ 38.25 കോടിയാണ് നേടിയിരിക്കുന്നത്. ചിത്രത്തിൽ പുരുഷത്വത്തിന്റെ അക്രമത്തെയും സ്ത്രീവിരുദ്ധതത്തെയും ഏറെ ചർച്ച വിഷയമായി മാറിയിരുന്നു.

ഇപ്പോൾ ഇതാ ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ശ്രദ്ധ കേന്ദ്രികരിക്കുന്നത് രൺബിർ കപൂറിന്റെ വീടാണ്. എന്നാൽ സിനിമയിൽ കാണിച്ചിരിക്കുന്ന ആഡംബര ബംഗ്ലാവ് യഥാർത്ഥത്തിൽ, ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ തറവാടായ പട്ടൗഡി കൊട്ടാരമാണ്. 10 ഏക്കറിലായി 150 മുറികളുള്ള ഈ കൊട്ടാരത്തിന് ഏകദേശം 800 കോടി രൂപയാണ് ചെലവ്.

സിനിമയിലെ കൊട്ടാരത്തിന്റെ വിശാലമായ മൈതാനങ്ങളും, ഗാംഭീര്യമുള്ള ഇടനാഴികളും, പ്രഭുക്കന്മാരെ മാത്രമല്ല പാർപ്പിച്ചിരിക്കുന്നത്. ഐശ്വര്യവും, ചരിത്രവും സിനിമാറ്റിക് അനുഭവത്തെ ഒരു പുതിയ തലത്തിലേക്കാണ് കൊണ്ടുവരുന്നത്.

സെയ്ഫ് അലി ഖാന്റെ പട്ടൗഡി കൊട്ടാരത്തിൽ ‘അനിമൽ’ ചിത്രം മാത്രമല്ല ചിത്രീകരിച്ചിട്ടുള്ളത്, നിരവധി ഹിന്ദി ചിത്രങ്ങളും പട്ടൗഡി കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ ലഭിക്കുന്ന പണത്തെക്കാൾ കൂടുതൽ കൊട്ടാരത്തിൽ നിന്ന് സെയ്ഫ് അലി ഖാൻ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Share Now