ഈ അടുത്തിടെയാണ്, ബോളിവുഡ് താരഭമ്പതിമാരായ ഐശ്വര്യ റായുടെയും അഭിഷേകിന്റെയും ഏകമകളായ ആരാധ്യയുടെ മുഖം സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയത്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ വാർഷിക ദിനത്തിലാണ് ആരാധ്യയുടെ പ്രകടനം കാഴ്ച്ചവച്ചത്. ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും മകൻ അബ്രാമിന്റെ പരിപാടിയും വീഡിയോ സോഷ്യൽ മിഡിയായിൽ വൈറലാണ്.
ഇപ്പോൾ ഇതാ, ചടങ്ങിൽ അബ്രാമിനെ വാത്സല്യത്തോടെ കെട്ടിപ്പിടിക്കുന്ന ആരാധ്യയുടെ വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ വീഡിയോ കാണുമ്പോൾ ‘ജോഷ്’ എന്ന ചിത്രത്തിലെ സഹോദരങ്ങളായെത്തിയ ഐശ്വര്യയെയും ഷാരൂഖിനെയാണ് ഓർമ്മിപ്പിക്കുന്നത്. ചിത്രത്തിലെ ഇരുവരുടെയും സഹോദര്യങ്ങളുടെ സ്നേഹമാണ് വർഷങ്ങൾക്ക് ശേഷം വീഡിയോയിലൂടെ അബ്രാമിലൂടെയും ആരാധ്യയിലൂടെയും കണ്ടത്.
ആരാധ്യ ജനിച്ച നാൾ തൊട്ട് നെറ്റിയൽ വീണുകിടക്കുന്ന മുടിയുള്ള മുഖമാണ് ഇതുവരെ കണ്ടിരുന്നത്. ഇതിനു പിന്നിൽ പല രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ആരാധ്യയ്ക്ക് എതിരെ നിറഞ്ഞിരുന്നത്. എന്നാൽ ആരാധ്യയുടെ മുഖം വ്യക്തമായി കണ്ട സോഷ്യൽ മിഡിയ, അമ്മയെക്കാൾ സുന്ദരിയാണ് ആരാധ്യ എന്ന് വീഡിയോയിൽ കുറിച്ചിട്ടുണ്ട്, പരിപാടിയിൽ മകളുടെ പ്രകടനം കണ്ട് ആസ്വദിച്ച് വീഡിയോ പകർത്തുന്ന ഐശ്വര്യയുടെയും വീഡിയോ വൈറലാണ്.
ബോളിവുഡിലെ മിക്ക താരങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ. കരൺ ജോഹറിന്റെ ഇരട്ടക്കുട്ടികളും കരീന കപൂറിന്റെ മകൻ തൈമൂർ അലി ഖാനും, ഷാഹിദ് കപൂർ, മീരാ കപൂർ, മകൻ സെയ്ൻ, മകൾ മിഷ എന്നിവരുടെയും പരിപാടികൾ നടന്നിരുന്നു. അതോടൊപ്പം കിങ് ഖാൻ കുടുംബവും പരിപാടിയിൽ പങ്കു ചേർന്നിരുന്നു.