ഒടിടിയിലെ ജവാൻ മൂന്ന് മണിക്കൂർ, റിപ്പോർട്ട്

ഈ വർഷം പുറത്തിറങ്ങിയ പത്താൻ ചിത്രത്തിനു പിന്നിലാക്കി മുന്നേറുകയാണ് ജവാൻ, ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാൻ നായകനാക്കി സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്ത ജവാൻ റെക്കോർഡുകളാണ് സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്. ജവാൻ ബോക്സ്‌ ഓഫീസിൽ 1000 കോടിയൊള്ളമാണ് നേടിയെടുത്തത്.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒടിടി അവകാശം ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്, അതുപോലെ തന്നെ ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കുന്ന ജവാൻ തിയറ്ററിൽ റിലീസ് ചെയ്തത്തിൽ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള പ്രധാന ആക്ഷൻ രംഗങ്ങൾ ജവാൻ ഒടിടിയിൽ എത്തുമ്പോൾ കൂട്ടി ചേർക്കുന്നതാണ്.

തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ജവാനിൽ സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.

Share Now