ബോളിവുഡിലെ ഏവർക്കും അറിയപ്പെടുന്ന താരകുടുംബമാണ് കപൂർ കുടുംബം, ഈക്കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്മസ് ദിനം കപൂർ കുടുംബം ആഘോഷമാക്കിയത്. ഇപ്പോൾ ഇതാ, കപൂർ കുടുംബത്തിലെ ക്രിസ്മസ് വീഡിയോസാണ് സോഷ്യൽ മിഡിയയിൽ ഏറെ ചർച്ചയാകുന്നത്.
ഇതുവരെ കാണാത്ത രീതിയിലുള്ള കേക്ക് മുറിക്കൽ ആണ് വീഡിയോയിൽ കണ്ടത്, രൺവീർ കേക്കിൽ മദ്യം ഒഴിച്ച് തീകൊളുത്തിയത്തിനു ശേഷം ഋഷി കപൂർ കേക്ക് മുറിക്കുന്നതാണ് വീഡിയോയിൽ. വീഡിയോയുടെ അവസാനം കേക്ക് മുറിച്ചപ്പോൾ ‘ജയ് മാതാ ദി’ എന്ന് രൺവീർ പറയുന്നുണ്ട്.
അതേസമയം ക്രിസ്മസ് ആഘോഷവേളയിൽ നിന്ന് കപൂർ കുടുംബങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലാണ്, മുംബൈയിലെ ജുഹുവിന്റെ വസതിയിൽ രൺവീർ കപൂറും ആലിയയും കൂടെ മകൾ റാഹയും എത്തിചേർന്നിരുന്നു. അന്നായിരുന്നു മകൾ റാഹയുടെ മുഖം മാധ്യമങ്ങൾക്ക് മുന്നിൽ ആലിയയും രൺവീറും വെളിപ്പെടുത്തിയത്.
ഇളം നീലകണ്ണുള്ള റാഹയുടെ ചിത്രങ്ങൾ, നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മിഡിയയിൽ ഇടം പിടിച്ചത്. വെളുത്ത വസ്ത്രത്തിൽ ചുവപ്പ് ഷൂ ധരിച്ച്, ഒരു കുട്ടി മാലാഖയെ പോലെയാണ് റാഹ ക്രിസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നത്.