കസ്‌തൂരിമാനും വിനോദയാത്രയുമൊക്കെ കണ്ട് നടന്ന പയ്യൻ ഇന്ന് മീര ജാസ്മിന്റെ നായകൻ

നീണ്ട ഇടവേളക്കു ശേഷം, അഭിനയ രംഗത് തിരിച്ചെത്തിയ നടിയാണ് ‘മീര ജാസ്മിൻ’. ‘മീര ജാസ്മിൻ’ നായികയായി എത്തുന്ന ചിത്രമാണ് ‘പാലും പഴവും’. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസാണ് നായകനായി എത്തുന്നത്. ‘ക്യൂൻ എലിസബേത് ആണ് മീര ജാസ്മിൻ അവസാനം ആയി അഭിനയിച്ച ചിത്രം അതിനു ശേഷം ആണ് പാലും പഴോം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്

ജൂലൈ 15-ന് ചിത്രത്തിന്റെ പോസ്റ്റർ, ഓഡിയോ ലോഞ്ച് എന്നിവ കൊച്ചിയിൽ നടത്തുകയുണ്ടായിരുന്നു. മുതിർന്ന സംവിധായകനായ ജോഷിയാണ് ചടങ്ങ് നിർവഹിച്ചത്, അതേസമയം ശ്യാം പ്രസാദ്, സി.ബി മലയിൽ, രഞ്ജിത്ത് തുടങ്ങിയ മുൻനിര സംവിധായക്കാരും ചടങ്ങിൽ പങ്കെടുത്തിയിരുന്നു. കൂടാതെ ബിഗ് ബോസ് വിന്നർ ആയ ജിന്റോ ചടങ്ങിൽ എത്തി ചേർന്നിരുന്നു.

പോസ്റ്റർ, ഓഡിയോ ലോഞ്ച് ചടങ്ങിൽ വച്ച് നടി മീര ജാസ്മിൻ സെറ്റിലെ വിശേഷങ്ങളെകുറിച്ച് പറയുക ഉണ്ടായി. ‘വി. കെ, എന്റെ നല്ല ഒരു സുഹൃത്ത് കൂടിയാണ്. വളരെ സന്തോഷമായിട്ടാണ് ഈ ചിത്രത്തിൽ വർക്ക്‌ ചെയ്തിരുന്നത് ഈ സിനിമയുടെ തമാശയും, ഞങ്ങളുടെ തമാശയും ഒക്കെ നിറഞ്ഞു കൊണ്ടാണ് ചിത്രീകരണം പോരോഗമിച്ചത്. പ്രൊഡ്യൂസറായ വിനോദേട്ടൻ ഞങ്ങൾക്ക് വേണ്ട ആവശ്യങ്ങൾ എല്ലാം ചെയ്തു തന്നു. അശ്വിൻ ഈ സിനിമയിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയിരിക്കുന്ന ആക്ടർ കൂടിയാണ്’ മീര ജാസ്മിൻ പറയുക ഉണ്ടായി. കൂടാതെ നടൻ അശോകൻ ആദ്യമായി പിന്നണി ഗായകനായി എത്തിയ ചിത്രം കൂടിയാണ് ‘പാലും പഴവും’.

അഭിനയതക്കൾ

മീര ജാസ്മിൻ, അശ്വിൻ ജോസൻ എന്നിവരെ കൂടാതെ അശോകൻ, മണിയൻപിള്ള രാജു, ശാന്തി കൃഷ്ണ, നിഷ സാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, ഷിനു ശ്യാമളൻ, തുഷാര, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ഫ്രാങ്കോ ഫ്രാൻസിസ്, അതുൽ റാം കുമാർ, മിഥുൻ രമേഷ്, പ്രണവ് യേശുദാസ്, ഷമീർ ഖാൻ, ആർ ജെ സൂരജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അണിയറ പ്രവർത്തകർ

2 ക്രീയേറ്റീവ് മൈൻഡ്സ് ബാനറിലാണ് സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ആശിഷ് രജനി ഉണ്ണികൃഷ്ണനാണ്, ഛായാഗ്രഹണം: രാഹുൽ ദീപ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, വസ്ത്രാലങ്കാരം: ആദിത്യ നാണു,

‘കണ്ണൂർ സ്‌ക്വാഡ്’ മമ്മൂട്ടി കേന്ദ്ര കഥാപാത്രം ആയി പുറത്തിറങ്ങിയ ചിത്രം ആയിരുന്നു, കേരളത്തിൽ ചിത്രത്തിന് വൻ സ്വീകരിത ലഭിക്കുകയും ചെയ്‌ത ചിത്രം കൂടി ആയിരുന്നു ‘കണ്ണൂർ സ്‌ക്വാഡ്’. ആ ഹിറ്റ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്‌ത പ്രവീൺ പ്രഭാകർ ആണ് ഈ ചിത്രത്തിലും എഡിറ്റർ ആയി എത്തുന്നത്. മേക്കപ്പ് : ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആശിഷ് രജനി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. സൗണ്ട് ഡിസൈനും മിക്സിംഗും: ജിഷ്ണു ആർ പിഷാരടി, ഹനോഷ്.

ഡിസൈനുകൾ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: അജി മസ്‌കറ്റ്, പ്രോ: മഞ്ജു ഗോപിനാഥ്, പ്രോജക്ട് ഡിസൈനർ: ബാബു മുരുകൻ, ഫിനാൻസ് കൺട്രോളർ: നിർമൽ രാമകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശീതൾ സിംഗ്

ആദ്യ ഗാനം പുറത്തിറക്കി പനോരമ മ്യൂസിക് സൗത്ത്

ആദ്യ ഗാനം ലിറിക്‌സ് സോങ് വീഡിയോ ആയാ
‘കണ്ടു ഞാൻ’ എന്ന ഒരു പ്രണയ ഗാനം’
ജൂലൈ 14 ആണ് പുറത്ത് ഇറക്കിയത് പനോരമ മ്യൂസിക്‌ സൗത്ത് യൂട്യൂബിൽ ചാനലിൽ ആണ്

വരികൾ: സുഹൈൽ കോയ
സംഗീത ലേബൽ: പനോരമ മ്യൂസിക്
ഗായകൻ: മുബാസ്

പനോരമ മ്യൂസിക് ഇന്ത്യയിൽ വളരെ പോപ്പുലർ ആയി അറിയപ്പെടുന്ന മ്യൂസിക്‌ സ്റ്റുഡിയോ ആണ് അവരുടെ തന്നെ യൂട്യൂബ് ചാനൽ ആയ പനോരമ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ചിത്രത്തിന്റെ ലിറിക്കൽ മ്യൂസിക് വീഡിയോ പുറത്തു ഇറാക്കിരിക്കുന്നത്. മീരാ ജാസ്മിൻന്റെ പിറന്നാളിന്, പിറന്നാൾ സമ്മാനം ആയിട്ടാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

ട്രൈലെർ

പാലും പഴവും ട്രെയ്ലർ 9-8-2024 വൈകീട്ട് 6 മണിക്ക് പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഹണി റോസ്, നവ്യ നായർ, മമ്ത മോഹൻദാസ്, മഞ്ജു വാര്യർ, ആന്റണി പെപ്പെ തുടങ്ങി പ്രമുഖ താരങ്ങളൾ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. മിനിട്ടുക്കുള്ളിൽ ജന ശ്രദ്ധ നേടിയ ട്രൈലെറിൽ നായികനേക്കാളും പ്രായം കുറഞ്ഞ പയ്യനുമായി വിവാഹത്തിന് ഒരുങ്ങുന്ന നടനെയും, പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും കോമഡിയും കോർത്തിണക്കി പുറത്തിറങ്ങുന്ന എന്റർടൈൻമെന്റ് ചിത്രമാണ് ‘പാലും പഴവും’. സ്കൂ‌ളിൽ പഠിക്കുമ്പോൾ കസ്തൂരിമാനും, സ്വപ്‌പ്നകൂടും, ചക്രവും, കണ്ടു നടന്ന പയ്യൻ ഇന്ന് അതിൽ അഭിനയിച്ച നായികയുടെ ഹീറോ ആയിട്ട് എന്നാണ് ആരാധകർ ട്രൈലെർ കണ്ട ശേഷം പങ്കുവച്ചത്.

റിലീസ് തീയതി

മുഴുനീളം കോമഡി എന്റർടൈൻമെന്റ് ചിത്രമായ പാലും പഴവും, 2024 ആഗസ്റ്റ് 23- നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്.

പ്രേക്ഷകരുടെ അഭിപ്രായം

ഇന്ന് ആഗസ്റ്റ് 23, ഏവരും കാത്തിരുന്നത് പോലെ മീര ജാസ്മിന്റെ ‘പാലും പഴവും’ കേരളത്തിലെ ഒട്ടും മിക്ക തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനം ചിത്രം കണ്ട പ്രേക്ഷകർ പറയുന്നത് ‘പാലും പഴവും’ മികച്ച ഫാമിലി എന്റർടൈൻമെന്റ് ചിത്രം ആണ് എന്ന് തന്നെ ആണ്. പ്രണയത്തിന് പ്രായം ഒരു പ്രശ്നം അല്ല എന്ന് ഒരു സന്ദേശം ‘പാലും പഴവും’ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് നല്ല രീതിയിൽ എത്തിച്ചിട്ടുണ്ട്.

നായികയായി എത്തിയ മീര ജാസ്മിന്റെ എനർജിറ്റിക് ആയിട്ടുള്ള തിരിച്ചു വരവ് തന്നെയാണ് ‘പാലും പഴവും’ സിനിമയിൽ നടത്തിയിരിക്കുന്നത്. അതേപോലെ തന്നെ ചിത്രത്തിൽ ഉടനീളം കോമഡിയിൽ നായകൻ അശ്വിൻ ജോസന്റ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. മൊത്തത്തിൽ പറഞ്ഞാൽ ഈ ഒരൊറ്റ സിനിമയിലൂടെ മീര ജാസ്മിന്റെയും അശ്വിൻ ജോസന്റെയും കോമ്പോ പ്രേക്ഷകരുടെ മനസിനെ പിടിച്ചു കുലുക്കിട്ടുണ്ട്.

Share Now

Leave a Comment