നവംബർ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ബാന്ദ്ര’യുടെ പുതിയ പോസ്റ്റർ ഈ അടുത്തിടെയാണ് റിലീസ് ചെയ്തിരുന്നത്, ഏറെ കാലങ്ങൾക്ക് ശേഷം ദിലീപിന്റെ ഒരു മാസ് എന്റർടൈൻമെന്റ് ചിത്രം കൂടിയായ ബാന്ദ്ര ദിലീപിന്റെ കരിയറിലെ 147 മത്തെ ചിത്രം കൂടിയാണിത്.
‘ബാന്ദ്ര’യുടെ സെക്കൻഡ് ടീസർ ദളപതി വിജയുടെ ലിയോ റിലീസിനൊപ്പം തന്നെ തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ട്, രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം തമന്നയാണ്. നടി തമന്നയുടെ ആദ്യ മലയാള ചിത്രമായതിനാൽ ഈ അടുത്തിടെ പുറത്തിറങ്ങിയ രാജിനികാന്തിന്റെ ചിത്രമായ ജയിലർ ചിത്രത്തിലെത് പോലെതന്നെ ശ്രദ്ധ നേടിയ കാവാല ഗാനപോലെ ‘ബാന്ദ്ര’യിലും തമന്നയുടെ ഒരു തകർപ്പൻ ഗാനമുണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നുത്.
വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
റാഫി സംവിധാനം ചെയ്ത ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രമാണ് ദിലീപിന്റെ ഈ അടുത്തിടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. വർഷങ്ങൾക്ക് ശേഷം വോയിസ് ഓഫ് സത്യനാഥനിലേക്ക് എത്തിയ ദിലീപിന്റെ പ്രകടനത്തിന് ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയെടുത്തത്.