ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാന്റെ ഡിസംബർ 22 ൽ റിലിസ് ചെയ്യാനിരുന്ന ഡങ്കി ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതിനെ തുടർന്ന് പുതിയ റിലിസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്, രാജ്കുമാർ ഹിരാനിയാണ് ഡങ്കി സംവിധാനം ചെയ്യുന്ന ഡങ്കി 2023 ക്രിസ്മസിന് ലോക്ക് ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു.
പ്രശാന്ത് നീല സംവിധാനം ചെയ്ത് പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സലാറിന്റെ റിലീസ് തിയതി ഡിസംബർ 22 ന് ആയതിനാൽ ഷാരൂഖ് ഖാന്റെ ഡങ്കി ചിത്രവുമായി ഒരു ഏറ്റുമുട്ടാനുള്ള സാധ്യതയാണ് ഇതിന്റെ സൂചന, എന്നാൽ പോസ്റ്റ്-പ്രൊഡക്ഷൻ ടൈംലൈനുകൾ വൈകിയതിനാൽ ഡങ്കി ഡിസംബർ 22 മുതൽ മാറ്റിവെച്ചേക്കാമെന്നാണ് ഫിലിം അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തത്.
തമിഴ് സംവിധായകൻ അറ്റ്ലീയുടെ ആദ്യ ബോളിവുഡ് സംവിധാനത്തിൽ പുറത്തിറങ്ങിയ ജവാൻ ചിത്രമാണ് ഷാരുഖ് ഖാന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ ജവാൻ മൊത്തം 1125.20 കോടി രൂപയാണ് ഇതുവരെ നേടിയ റിപ്പോർട്ട്.
ഷാരുഖ് ഖാനെ കൂടാതെ തെന്നിന്ത്യൻ ലേഡി സൂപ്പർ നയൻതാരയായിരുന്നു ചിത്രത്തിലെ നായിക, വിജയ് സേതുപതി, ദീപികപടുകൊൺ എന്നിവരാണ് മറ്റ് അഭിനയതാക്കൾ. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ജവാന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്, റിപ്പോർട്ട് പ്രകാരം ഷാരുഖ് ഖാന്റെ പിറന്നാൾ ദിനമായ നവംബർ 2 ന് നെറ്റ്ഫ്ലിക്സിൽ റിലിസ് ചെയ്യുന്നതാണ്.