കീർത്തി സുരേഷും വരുൺ ധവാനും മുംബൈയിൽ, പിടികൂടി ആരാധകർ ; വൈറൽ വീഡിയോ

തെന്നിന്ത്യൻ താരം കീർത്തി സുരേഷും ബോളിവുഡ് താരം വരുൺ ധവാനും മുംബൈയിൽ ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകരിൽ വൈറലായി കൊണ്ടിരിക്കുന്നത്, തമിഴ് സംവിധായാകനായ അറ്റ്ലിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ വി.ഡി 18 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിൽ ആരംഭിച്ചിരിക്കുകയാണ്, 15 ദിവസത്തെ ഈ ഷെഡ്യൂളിൽ കീർത്തി സുരേഷും പങ്കുചേരുന്നതാണ്, ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കീർത്തി ഇപ്പോൾ മുംബൈയിലാണ്. കീ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത കലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, വിജയ് അറ്റ്ലി കൂട്ട്ക്കെട്ടിൽ ഒരുക്കിയ തെരിയുടെ ഹിന്ദി റീമേക്കാണ് സിനിമയെന്ന് റിപ്പോർട്ട്.

ആക്ഷൻ പായ്ക്ക്ഡ് ഡ്രാമറ്റിക് എന്റർടെയ്‌നറായ ചിത്രം അറ്റ്‌ലിയുടെ ഭാര്യ പ്രിയ ആറ്റ്‌ലിയും മുരാദ് ഖേതാനിയും ചേർന്ന് നിർമ്മിക്കുന്നത്, വി.ഡി 18 ൽ വരുൺ പോലീസ് ഓഫീസറുടെ കഥാപാത്രമായിട്ടാണ് അവതരിപ്പിക്കുന്നത്. .

2024 മെയ് 31-ന് തിയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ കീർത്തി സുരേഷിനെയും കൂടാതെ വാമിഖ ഗബ്ബിയും നായികയായി എത്തുന്നുണ്ട്.

Share Now