മലയാളികളുടെ എക്കാലത്തെയും മികച്ച താരങ്ങളാണ് പാർവതി തിരുവോത്തും ഉർവശിയും, ഇപ്പോൾ ഇതാ പാർവതി തിരുവോത്തും ഉർവശിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ പ്രോമോ പുറത്ത് വിട്ടിരിക്കുകയാണ്. വിവാഹവേഷത്തിൽ ചെക്കന്റെയും പെണ്ണിന്റെയും ഫോട്ടോഷൂട്ട് ആണ് പ്രൊമോയിൽ കാണിക്കുന്നത്. വീഡിയോയിൽ ഒരു സാധാരണ പെൺകുട്ടിയുടെ കഥാപാത്രമായിട്ടാണ് പാർവതി തിരുവോത്തൻ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ ജൂൺ 3-നാണ് പുറത്ത് ഇറങ്ങുന്നത്.
‘ ഈ പുഞ്ചിരിയുടെ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണ്?’ എന്ന് ക്യാപ്‌ഷൻ നൽകി കൊണ്ടാണ് പാർവതി പ്രോമോ സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ‘ഉള്ളൊഴുക്ക്’ന്റെ ആദ്യ പോസ്റ്റർ ഈ അടുത്തിടെയാണ് പുറത്ത് ഇറക്കിയത്. വീടിന് ചുറ്റും വെള്ളത്തിൽ നിൽക്കുന്ന പാർവതിയെയും ഉർവശിയെയും ആണ് കാണിക്കുന്നത്.
‘ രഹസ്യങ്ങൾ ശാന്തമായ വെള്ളത്തിന് താഴെ ഇളക്കിവിടുന്നു!, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത “ഉള്ളൊഴുക്ക്” എന്ന ചിത്രത്തിലൂടെ മറഞ്ഞിരിക്കുന്ന ആഴങ്ങളിലേക്ക് മുങ്ങുക. ഒരു സുഷിൻ ശ്യാം രചന’ എന്നാണ് പോസ്റ്റ് പങ്കു വച്ച് പാർവതി കുറിച്ചത്.
ആർഎസ്വിപിയുടെയും മാക്ഗുഫിൻ പിക്ചർസിൻ്റെ ബാനറിൽ റോണി സ്ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 21ന് തീയേറ്ററുകളിൽ എത്തുക.
ക്രിസ്റ്റോ ടോമി എന്ന ഒരു ഇടിവെട്ട് സംവിധായകൻ്റെ മാജിക് ആയിരിക്കും ഇത് എന്ന് ആരാധകർ, ടീസർ പുറത്ത്
ക്രിസ്റ്റോ ടോമിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന, ‘ഉള്ളൊഴുക്ക്’ ന്റെ ടീസർ ഇന്ന് വൈകിട്ട് 4 മണിക്ക് പുറത്ത് ഇറങ്ങി. ഒരു മിനിറ്റും രണ്ട് സെക്കന്റ് ദൈർഘ്യമേറിയ ടീസർ, ആർഎസ്വിപി മൂവീസ് എന്ന യൂട്യൂബ് ചാനലിൽ ആണ് പുറത്ത് വിട്ടത്. ടീസറിൽ പാർവതിയുടെയും ഉർവശിയുടെയും സംഭക്ഷണത്തിൽ, എന്തോ വലിയ നിഗൂഢമായ സംഭവം ഹൈഡ് ചെയ്യുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
2018-ൽ സിനിസ്താൻ ഇന്ത്യയുടെ സ്‌റ്റോറിടെല്ലേഴ്‌സ് സ്‌ക്രിപ്റ്റ് കോണ്ടസ്റ്റിൽ, ഒന്നാം സ്ഥാനം നേടിയ സ്ക്രീൻ പ്ല ഉളെള്ളൊഴുക്ക് ആണ്. രണ്ടാം സ്ഥാനം നേടിയത്, അമീർ ഖാൻ പ്രൊഡ്യൂസ് ചെയ്‌ത് ‘ലാപതാ ലേഡീസ്’ എന്ന സിനിമയ്ക്കാണ്.
അത്യാവശ്യം ഭയം ഉള്ളിൽ ഉണ്ടായിരുന്നു, അഞ്ചു ആയിട്ട് പെർഫോം ചെയ്യുന്ന സമയത്ത്, പാർവതി തിരുവോത്ത്
ജൂൺ 21-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ആണ് ‘ഉള്ളൊഴുക്ക്’, ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പാർവതി തിരുവോത്തിന്റെ ആഭിമുഖം നടത്തുകയുണ്ടായിരുന്നു. ചിത്രത്തിൽ അഞ്ചു എന്ന കഥാപാത്രം ചെയ്യുന്ന സമയത്ത് ഉള്ളിൽ ഭയം ഉണ്ടായിരുന്നു എന്ന് സംസാരിക്കുകയുണ്ടായി പാർവതി.
‘ സാധാരണ സിനിമകകളിൽ ചെയ്യുന്ന തരത്തിലുള്ള ഒരു മാതൃക കുറിപ്പ് ഈ സിനിമയിൽ ചെയ്തിട്ടില്ലായിരുന്നു. ആദ്യം തന്നെ ഭയം കാരണമായിരുന്നു, കാര്യം എനിക്ക് പിടിച്ചാൽ കിട്ടുമോ എന്ന് കുറച്ച് കോൺഫിഡൻസ് കുറവുണ്ട്’.
‘ ഞാൻ ‘പൂ’ എന്ന് പറഞ്ഞ സിനിമയിൽ, പട്ടാസ് ഫാക്‌ടറിയിൽ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയായിട്ട് അഭിനയിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ കണ്ടു പരിചയമില്ലാത്ത സ്ത്രീകളെ ഒക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്, പെട്ടെന്ന് ആലോചിക്കുമ്പോൾ ചിലപ്പോൾ ഒരു അഞ്ചുവിനെ ഒക്കെ കണ്ടിട്ടുണ്ടാവും എന്ന് നമുക്ക് വേണമെങ്കിൽ തോന്നാം. പക്ഷേ സാധാരണ ഏറ്റവും കൂടുതൽ പേടി, സാധാരണ ആയിട്ടുള്ള ഒരു കഥാപാത്രം ഏറ്റെടുക്കാൻ വ്യത്യസ്തമായിട്ടുള്ള വിശദാംശങ്ങൾ വലുത് ആകുമ്പോൾ കുറച്ചും കൂടി എളുപ്പത്തിൽ പഠിച്ചെടുക്കാൻ പറ്റും’.
‘ ഇതിൽ ചെറിയ ന്യൂൻസസ് ഒന്നും പഠിച്ചെടുക്കാൻ പറ്റില്ല, ബൈ ഹാർട്ട് ആക്കാൻ പറ്റില്ല. ഞാൻ ട്രൈ ചെയ്യുമ്പോൾ ഫെയിൽ ആകും, പിന്നെയും പഠിച്ച് ഫെയിൽ ചെയ്ത് പിന്നെ ശരിയാക്കാനേ പറ്റുകയോള്ളൂ. എനിക്ക് അതിന്റെ ഒരു ചെറിയ നിരാശ ഒക്കെ എനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നു. ക്രിസ്റ്റോളിനോട് ഒരുപാട് ചോദ്യങ്ങളൊക്കെ ചോദിച്ച് ബുദ്ധിമുട്ടിച്ച് അവസാനം ചോദ്യങ്ങൾ ഏകദേശം നിന്നു. പിന്നിട് മനസ്സിലായി ചോദ്യ ഉത്തരത്തിൽ നിന്ന് ഉണ്ടാകുന്നത് അല്ല, അത്രയും സറണ്ടർ ചെയ്യണം. അത്യാവശ്യം ഭയം ഉള്ളിൽ ഉണ്ടായിരുന്നു, എല്ലാ ദിവസവും അഞ്ചു ആയിട്ട് പെർഫോം ചെയ്യുന്ന സമയത്ത് ‘ പാർവതി തിരുവോത്ത് പറഞ്ഞു.
More From Flixmalayalam :
- ട്രെൻഡിംഗ് പിള്ളേരെ വെച്ചൊരു ട്രെൻഡ്, ‘വാഴ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- ആദ്യ ഭാഗത്ത് മൂന്നിൽ ഒരാൾ ആസിഫ് ആയിരുന്നു, എന്നാൽ ആ ഗ്രൂപ്പാണ് നല്ലത് എന്ന് പറഞ്ഞപ്പോൾ ആസിഫ് മാറി തന്നു ; നദിർഷാ
- നീ നിന്റെ അങ്കിളിൽ ഉണ്ടാക്ക് ഞാൻ എന്റെ വഴി കണ്ട് പിടിച്ചോളാം, തലവൻ ട്രൈലെർ പുറത്ത്
പട്ടായയിൽ പിറന്നാൾ ആഘോഷമാക്കി ദിയ, ഭാവി വധുവിന് നൽകിയ സമ്മാനം ഡയമണ്ട് - എടാ മോനേ ഏതാണ് ഐറ്റം, ഫഹദ് ജീത്തു കോംബോ ഒരുങ്ങുന്നു, റിപ്പോർട്ട്
- ഇങ്ങോട്ട് മാറി ഇരി തല്ലുമാല സെക്കന്റ് പാർട്ടിന് ആവിശ്യമുണ്ട്, വിയറ്റ്നാമിലെ ഹനോയ് ട്രെയിൻ സ്ട്രീറ്റിൽ നിന്ന് വീഡിയോമായി ടോവിനോ തോമസ്