കൈതിയിൽ എന്റെയും കാർത്തിയുടെയും വിശ്രമം പുറത്ത് കസേരയിൽ ആയിരുന്നു, ഗ്യാപ് കിട്ടിയാൽ മാത്രമാണ് ഉറങ്ങുകയൊള്ളു ; നരേൻ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിറ്റി തുടക്കമായ ചിത്രമാണ് ‘കൈതി’, 2019-ൽ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ചിത്രമായിരുന്നു ‘കൈതി’. തമിഴിൽ റിലീസ് ചെയ്തെങ്കിലും വൻ സ്വീകാരിതയാണ് ചിത്രത്തിന് എങ്ങും ലഭിച്ചത്.

കാർത്തിയെ പോലെ തന്നെ ഇൻസ്‌പെക്ടർ ബിജോയ് എന്ന കഥാപാത്രമായി എത്തിയ നരേൻ, പ്രേക്ഷകരിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കൈതി’ 2 ഭാഗത്തിന് മുന്നേ 10 മിനിറ്റുള്ള ഷോർട്ട് ഫിലിം ഉണ്ടാകും, അതായിരിക്കും എൽ.സി.യു-വിന്റെ തുടക്കം എന്നുള്ള അപ്ഡേറ്റ് നരേൻ നേരത്തെ തന്നിരുന്നു.

ഇപ്പോൾ ഇതാ ‘കൈതി’ ചിത്രികരണ വേളയിലെ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നരേൻ. ഷൂട്ടിംഗ് ഇടയിൽ വിശ്രമം പുറത്ത് കസേരയിൽ ആയിരുന്നു എന്നും , ഗ്യാപ് കിട്ടിയാൽ മാത്രമാണ് ഉറങ്ങാൻ പോവുകയൊള്ളു എന്ന് നരേൻ പറയുന്നു.

” ‘കൈതി’യുടെ വൈകിട്ട് 6 മണി മുതൽ രാത്രി വരെയായിരുന്നു ഷൂട്ട്‌, രാത്രിയിൽ ആയതോണ്ട് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഷൂട്ട്‌. സാധാരണ ക്ഷിണം വരുമ്പോൾ കാരവാനിലാണ് പോയി കിടക്കുന്നത്, പക്ഷെ ഇവിടെ ഞാനും കാർത്തിയും പുറത്ത് കസേരയിൽ ആയിരുന്നു വിശ്രമം”.

” എപ്പോഴെങ്കിലും ഭയങ്കരമായി വയ്യാണ്ടാകുമ്പോൾ മാത്രം രണ്ടര മണിക്കൂർ ഉറങ്ങാൻ പോകും, അതും ഗ്യാപ് കിട്ടിയാൽ മാത്രം. ലോകേഷിന്റെ ആദ്യത്തെ ബിഗ് ബഡ്ജറ്റിലെ ചിത്രമായിരുന്നു കൈതി, 60 ദിവസത്തോളം ഷൂട്ട്‌ ഉണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോഴേ അറിയാമായിരുന്നു ഇത്‌ വലിയ സംഭവം ആണ് എന്നുള്ളത്, അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ പറ്റിയത് ” നരേൻ പറഞ്ഞു.

Share Now