ഈക്കഴിഞ്ഞ ഗണേഷ് ചതുർഥി ദിനത്തിൽ മുംബൈയിലെ ആഡംബര കുടുംബക്കാരായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പരിപാടി നടത്തുകയുണ്ടായി, ആഘോഷപരിപാടിയിൽ സിനിമ മേഘലയിൽ നിന്ന് നിരവധി താരങ്ങളും സംസാരിക പ്രമുഖരായ വ്യവസായ പ്രവർത്തകരും ആഘോഷ പരിപാടിയിൽ തിളങ്ങിയിരുന്നു.
ഈ ആഘോഷ വേദിയിൽ തെന്നിന്ത്യൻ തിളങ്ങി നിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു, അതുപോലെതന്നെ സംവിധായകൻ അറ്റ്ലിയും ഭാര്യയും.
ജവാൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ബോളിവുഡിലെ മുൻ നിര നായികന്മാരിൽ തിളങ്ങിയിരിക്കുകയാണ് ഇപ്പോൾ നയൻതാര, ബോളിവുഡ് താരങ്ങൾ തിളങ്ങി നിന്നരുന്ന ഈ ആഘോഷ വേദിയിൽ തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിന്റെ മണ്ണിലേക്ക് എത്തിചേർത്തത് ജവാൻ എന്ന ചിത്രമാണ്. വിഘ്‌നേശ് ശിവനോടെപ്പം നയൻതാരയുടെ വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ഐശ്വര്യ റായ്, മകൾ ആരാധ്യ ബച്ചൻ, ദീപിക പടുക്കോൺ, രൺവീർ സിംഗ്, സിദ്ധാർഥ്, കിയാര, വരുൺ ധവാൻ ഭാര്യയും, സാറ അലിഖാൻ, ശ്രദ്ധ കപൂർ, അഹന ഷെട്ടി, അതിയ ഷെട്ടി, ഷാഹിദ് കപൂർ, ഷാരുഖ് ഖാൻ കുടുംബവും, സൽമാൻ ഖാൻ, കരൺ ജോഹർ, സച്ചിൻ ടെൻടുക്കർ കുടുംബവും, ആലിയ ഭട്ട്, രേഷ്മിക മന്ദാന, ജാൻവി കപൂർ എന്നിവർ ആഘോഷപരിപ്പാടിയിൽ പങ്കുചേർന്നു.
അറ്റ്ലീ സംവിധാനം ചെയ്ത തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ജവാനാണ് നയൻതാരയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, ബോളിവുഡ് കിങ് ഖാനാണ് ചിത്രത്തിലെ നായകൻ.
ലോകമെമ്പാടും 1000 കോടി രൂപയോള്ളാമാണ് ജവാൻ നടന്നത്.സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.