ചരിത്ര നാഴികക്കല്ലായി ജവാൻ, പഠാനെ മാറികടന്ന് ജവാൻ

ബോളിവുഡിന്റെ കിങ് ഖാൻ നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ സെപ്റ്റംബർ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്, ആദ്യ ദിനം കൊണ്ട് തന്നെ തിയറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് ജവാൻ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തിന്റെ ഫലമായി ജവാൻ ആദ്യ ദിന ബോക്സ്‌ ഓഫീസ് കളക്ഷനാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ചർച്ച.

ആദ്യ ദിനം കൊണ്ട് തന്നെ 75 കോടി രൂപയാണ് ജവാൻ നേടിയത്, കിങ് ഖാന്റെ ചരിത്ര നാഴികക്കല്ലായി മാറിയിരിക്കുകയാണ് ജവാൻ. ഈ വർഷത്തിൽ തന്നെ റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ “പത്താൻ” ചിത്രത്തിന്റെ ആദ്യ ദിനത്തിൽ 56 കോടി കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജവാൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.

ചിത്രത്തിൽ ഷാരുഖ് ഖാൻ അച്ഛൻ മകൻ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.

ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്.

കേരളത്തിൽ 310 സ്ക്രീനിൽ രാവിലെ ആറിനാണ് ആദ്യ പ്രദർശനം നടത്തിയത്, കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.

Share Now