എഡിറ്ററിൽ നിന്ന് സംവിധായകനിലെക് സൈജു ശ്രീധരന്റെ ആദ്യ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നു

മലയാളത്തിൽ അധികം ഒന്നും വരാത്തതും പുതുമ ഉണർത്തുന്നതുമായ സിനിമയാണ് ‘ഫൗണ്ട് ഫൂട്ടേജ്’. എക്സ്പീരിമെന്റൽ ആയിട്ടുള്ള ഈ ഒരു സിനിമ തികച്ചും സസ്പെൻസ് മിസ്ട്രി ത്രില്ലർ ചിത്രം കൂടി ആണ്. ഒരു സാധാരണ സിനിമയുടെ പാറ്റേണിനും അപ്പുറം, കണ്ടെടുക്ക പെടുന്ന ക്യാമറകളിൽ നിന്ന് എന്തോ കാരണം കൊണ്ട് എവിടെയോ കണ്ട് പിടിക്കപ്പെട്ട ക്യാമറകൾ ആണ്. അതിൽ നിന്ന് കാണുന്ന ഫുട്ടേജ് ആണ് പ്രേക്ഷകർക്ക് മുന്നിൽ സിനിമയായി എത്തുന്നത്.

ഫൂട്ടേജ് എന്ന് പറയുമ്പോൾ കാണാൻ ഭംഗി ഇല്ലാത്ത ഫൂട്ടേജ് അല്ല, അറിയാതെ ക്യാമറയിൽ വന്ന് പെടുന്ന ദൃശ്യങ്ങളും അതിൽ പെടും. ‘ഫുട്ടേജ്’ ൽ കണ്ടിരിക്കുന്ന പാരൽ നോർമൽ ആക്റ്റീവിറ്റി അല്ലെങ്കിൽ സിസിടിവി-ലെ ഫൂട്ടേജ് പോലെത്തെ ക്ലാരിറ്റി ഇല്ലാതെ വിശ്വൽ ആണ് ഫൂട്ടേജ് എന്നുള്ള ധാരണ പൊതുവെ ഉണ്ട്. സിനിമാറ്റിക് ക്ലാരിറ്റിയോടു കൂടി തന്നെയാണ്. പക്ഷ സാധാരണ ഒരു സിനിമയുടെ പാറ്റേൺ ഉള്ളതുപോലെ കട്ട് ഷോട്ട് ആയിട്ടും, കൃത്യം ആയിട്ട് സൂം ചെയ്യേണ്ട ഇടത് സൂം ചെയ്തും അല്ലാത്തപ്പോൾ വൈ ഷോട്ടു വച്ചും, ഓരോ സീനും ഓരോ ഷോട്ടും സിംഗിൾ ഷോട്ട് ആണ് കട്ട്‌ ചെയ്യാനും പറ്റില്ല. ക്യാമറയിൽ പെടുന്നത് ആണ് റെക്കോർഡ് ചെയ്യുന്നത്. കൂടാതെ 18+ പ്രേക്ഷകർക്ക് ആണ് സിനിമ റെക്കമണ്ട് ചെയ്യുന്നത് എന്നും. ഞാൻ എപ്പോഴെക്കെയോ പരീക്ഷിക്കാൻ ആഗ്രഹിച്ചിരുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ‘ഫൂട്ടേജ്” എന്ന് മഞ്ജു വാര്യർ ഈ അടുത്തിടെ ആഭിമുഖത്തിൽ പറഞ്ഞു.

എഡിറ്ററിൽ നിന്ന് സംവിധായകനില്ലേക്

അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, നാരദൻ, മറഡോണ, നീലവെളിച്ചം എന്നി ചിത്രങ്ങളുടെ എഡിറ്റിങ് മനോഹരമാക്കിയ ‘സൈജു ശ്രീധരന്റെ’ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ് ഫൂട്ടേജ്. ഒരു എഡിറ്റർ എന്ന നിലയിൽ തൻ്റെ കഴിവ് കൊണ്ട് തൻ്റെതായ സ്ഥാനം ഉറപ്പിച്ച സൈജു ശ്രീദരൻ ഈ ചിത്രം മികച്ച വിശ്വൽ ക്വാളിറ്റിയിൽ ആയിരിക്കും ഒരുക്കുന്നത് എന്ന് പ്രതീക്ഷിക്കാം. ഒരു നല്ല എഡിറ്റർക്ക് ഒരു നല്ല സിനിമ നിർമ്മിക്കാം എന്ന് സൈജു ശ്രീധരണിലൂടെ കാണിച്ചു തരുകയാണ് ഫൂട്ടേജ് സിനിമ വഴി..

അഭിനയതക്കൾ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് പ്രധാന കഥാപാത്രമായി ഒരുങ്ങുന്നത്. വിശാഖ് നായർ, ഗായത്രി അശോക്, സീതൾ തമ്പി എന്നിവർ ആണ് മറ്റ് അഭിനയതാക്കൾ.

ചിത്രത്തിന്റെ തുടക്കം

കഴിഞ്ഞ വർഷം തൊടുപുഴയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ തുടക്കം കുറിച്ചത്, ചടങ്ങിൽ എത്തിയ മഞ്ജു വാര്യർ ആയിരുന്നു ക്യാമറ സ്വിച് ഓൺ കർമ്മം നിർവഹിച്ചത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കൻഡ് ലുക്ക്, പോസ്റ്റർ, ട്രൈലെർ

അതേസമയം ജൂലൈ 5-നാണ് ചിത്രത്തിന്റെ സെക്കന്റ്‌ പോസ്റ്റർ പുറത്തിറക്കിയത്, ആദ്യത്തെ പോസ്റ്ററിനെക്കാൾ ക്വാളിറ്റി ഉള്ള പോസ്റ്ററാണ് ഇപ്രാവശ്യം അണിയറ പ്രേവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ ഏറെ കുറെ ജന ശ്രദ്ധ നേടിയിരുന്നത് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ആയിരുന്നു ഫുട്ടേജിലെ ആദ്യ ലുക്ക് പോസ്റ്റർ തന്നെ.

‘അത് വലിയ ചർച്ചകൾക്ക് വഴി വച്ച പോസ്റ്റർ തന്നെ ആയിരുന്നു. തീർച്ചയായും സൈജുവിന് വളരെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു, ഞങ്ങൾ അതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്റെ സംശയങ്ങൾ ഞാൻ ചോദിച്ചിരുന്നു, പക്ഷെ വളരെ വ്യക്തത ഉണ്ടായിരുന്നു. ഈ ഒരു പോസ്റ്റർ ആണ് ആദ്യം പുറത്തു ഇറക്കണ്ടത് എന്ന്. അത് ഈ സിനിമയുടെ സ്വാഭാവത്തെ പല രീതിയിലും പ്രേക്ഷകരിലേക്ക് എത്തിക്കാൻ വളരെ സഹായിച്ചിട്ടുള്ള പോസ്റ്റർ ആണ്’.

‘ പക്ഷെ പ്രേക്ഷകരിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതും അത് തന്നെ ആണ്. അതിനെ ചൊല്ലി പല തരത്തിലുള്ള അഭിപ്രായങ്ങൾ ഈ പോസ്റ്ററിനെ കുറിച്ച് വന്നിരുന്നു, പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ മനസ്സിൽ ആകും എന്താണ് ഈ സിനിമ എന്ന്, ഒരു ആകാംഷ തീർച്ചയായിട്ടും പ്രേക്ഷകർക്ക് ഉണ്ടായിട്ടുണ്ടാകും എന്ന് ‘മഞ്ജു വാര്യർ ആദ്യ പോസ്റ്ററിനെ കുറിച്ച് സംസാരിച്ചിരുന്നു.

ജൂലൈ 12-ന് രണ്ട് മിനിറ്റും 37 സെക്കന്റുമുള്ള ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ അണിയറ പ്രേവർത്തകർ പുറത്തിറക്കി, കാണുന്ന പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ട്രൈലെർ. കാരണം ഒരു സസ്പെൻസ് നിറച്ച തരത്തിൽ ആണ് ട്രൈലെർ ഇറക്കിയിരിക്കുന്നത്.

അണിയറ പ്രവർത്തകർ

പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ്, മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ എന്നി ബാനറിൽ സൈജു ശ്രീധരൻ, ബിനീഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിയിരിക്കുന്നത്.

പ്രോജക്ട് ഡിസൈൻ – സന്ദീപ് നാരായൺ, ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട്ട്രാക്ക് -ആസ്വേകീപ്സെർച്ചിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രിനീഷ് പ്രഭാകരൻ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറക്കാട്ടിരി, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്, സൗണ്ട് മിക്‌സ് – സിനോയ് ജോസഫ്, മേക്കപ്പ്-റോനെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – സമീറ സനീഷ്, ആക്ഷൻ കൊറിയോഗ്രാഫർ – ഇർഫാൻ അമീർ, ഡിഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോ, കളറിസ്റ്റ് – രമേഷ് സിപി, വിഷ്വൽ ഇഫക്‌റ്റുകൾ – മൈൻഡ്‌സ്റ്റീൻ സ്റ്റുഡിയോ, പ്രോമിസ് സ്റ്റുഡിയോ, സ്റ്റിൽസ് – രോഹിത് കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, അസോസിയേറ്റ് എഡിറ്റർ -ആൽഡ്രിൻ ജൂഡ്,ഡിസൈൻ – സൗന്ദര്യാത്മക കുഞ്ഞമ്മ, മാർക്കറ്റിംഗ് – ഹൈറ്റ്സ്.

എന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്

ജൂലൈ 16 മുതൽ ബുക്ക്‌ മൈ ഷോയിലൂടെ ബുക്കിങ് ആരംഭിച്ച ഫൗണ്ട് ഫൂട്ടേജ് ആഗസ്റ്റ് 2 നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഈ അടുത്തിടെ വയനാട്ടിൽ നടന്ന ഉരുൾപൊട്ടൽ മൂലം ആഗസ്റ്റ് 2 ന് തിയറ്ററിൽ റിലീസ് ചെയ്യാൻ ഇരുന്ന ഫൂട്ടേജ് ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു എന്ന് ഗായത്രി അശോകൻ സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിരുന്നു.

ടിക്കറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യുവാൻ : ബുക്ക് മൈ ഷോ

Book Your Tickets here : https://in.bookmyshow.com/kochi/movies/footage-malayalam/ET00404702

പ്രേക്ഷകരുടെ പ്രതികരണങ്ങൾ

മോളിവുഡിൽ ഇത് വരെ പുറത്ത് വന്നിട്ടുള്ള സിനിമകൾ വച്ച് നോക്കുമ്പോൾ ഇത് വരെ വന്ന ത്രില്ലർ സിനിമകളിൽ നിന്ന് വേറിട്ടൊരു ത്രില്ലർ അനുഭവം നൽകിയ പടം ആണ് ‘ഫൂട്ടേജ്’ എന്ന് നിഷ് സംശയം പറയാം. ഹോളിവുഡിലും ഇന്റർനാഷണൽ ഫിലിംസിൽ പോലെ ദുരുഹതകൾ നിറഞ്ഞതും ഏറെ ആകാംഷ ഉളവാക്കുന്നതും ആയ രീതിൽ നിർമ്മിച്ചിട്ടുള്ള ഒരു മലയാള ചിത്രം കൂടി ആണ് ഫൗണ്ട് ഫൂട്ടേജ്.

സിനിമയുടെ കഥാഗതിയിലേക്ക് വരുമ്പോൾ രണ്ട് പ്രഫഷ്ണൽ യൂട്യൂബ് വ്ലോഗേഴ്സ് ആയ വ്യക്തികളുടെ ഇടയിൽ ഒരു അയാൽക്കാരിയുടെ നിഗൂഢതകൾ കണ്ടെത്താൻ ശ്രമിക്കുന്നു പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളിലേക്ക്‌ ആണ് കഥ പുരോഗമിക്കുന്നത്. ഫൂട്ടേജ് ഒരു എ സർട്ടിഫിക്കറ്റ് സിനിമയായതിനാൽ വിശാഖ് നായരുടെയും ഗായത്രി അശോകിന്റെയും കെമിസ്ട്രി നല്ല രീതിയിൽ വർക്ക് ഔട്ട്‌ ആയിട്ടുണ്ട്. സാധാരണ ഒരു സിനിമ കാണുന്നതിനേക്കാൾ ഒരു വ്ലോഗ്ഗർമാർ ക്യാമറയിൽ ഷൂട്ട്‌ ചെയ്യുന്ന രീതിയിൽ ഉള്ള വിശ്വൽ ആണ് സ്‌ക്രീനിൽ പ്രേക്ഷകർ കാണാൻ സാധിക്കുന്നത് ഇത് കൊണ്ട്ത ന്നെ നിങ്ങൾക്ക്‌ ഇത് വരെ ലഭിക്കാത്ത ഒരു തീയേറ്ററിക്കൽ അനുഭവം തന്നെ ആയിരിക്കും ഈ ചിത്രത്തിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ മുഴു നീളം ഒരു ഹോളിവുഡ് മിസ്റ്ററി ഫീൽ ആണ് തരുന്നത്.

നടി മഞ്ജു വാര്യരുടെ കഥാപാത്രത്തിലേക്ക് വരുമ്പോൾ. താരത്തിന്റെ കരിയറിലെ ആദ്യ പരീക്ഷണമായിരുന്നു ഫൂട്ടേജ്. ഒരുപാട് ദുരുഹതകൾ ബാക്കി വച്ച ഒരു കഥാപാത്രമായിരുന്നു മഞ്ജു വാര്യരുടേത്. ഒരു സംഭാഷണം ഇല്ലാതെ വെറും എക്സ്പ്രഷൻ മാത്രമായിരുന്നു മഞ്ജുവിന്റെ ക്യാരകറ്റർ. സിനിമയുടെ പകുതിയിൽ ആണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന് ഏറെ പ്രസക്തി. സിനിമയിൽ എടുത്ത് പറയേണ്ട കാര്യം എന്ത് എന്നുവച്ചാൽ ബാക്ക് ഗ്രൗണ്ട് സൗണ്ട് ഡിസൈനാർ നിക്സൺ ജോർജിന്റെ മ്യൂസിക്‌ സിനിമയെ വേറെ തലത്തിലേക്ക് ആണ് കൊണ്ട് വന്ന് എത്തിക്കുന്നത്.

Share Now

Leave a Comment